Sunday December 11, 2016
Latest Updates

ഡബ്ല്യൂ എം സി കോര്‍ക്ക് ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി 

ഡബ്ല്യൂ എം സി കോര്‍ക്ക് ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ വര്‍ണ്ണാഭമായി 

കോര്‍ക്ക് : വേള്‍ഡ് മലയാളീ കൌണ്‍സില്‍ കോര്‍ക്ക് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ ഇരുപത്തി മൂന്നിന് ടോഘര്‍ ഹര്‍ലിങ്ങ് ക്ലബ്ബില്‍ വച്ച് ഈസ്റ്റര്‍ വിഷു ആഘോഷങ്ങള്‍ സംഘടിപ്പിച്ചു. 

കോര്‍ക്കില്‍ നാനാ ജാതി മതസ്ഥര്‍ ഒരേ മനസ്സോടെ പങ്കെടുത്ത ആഘോഷത്തില്‍ വ്യത്യസ്ഥ പരിപാടികള്‍ കണ്ണിനും കാതിനും കുളിര്‍മയായി. ശാന്തിയും, സമാധാനവും, സമൃദ്ധിയും നിറഞ്ഞ ഒരു നല്ല ജീവിതം എല്ലാവര്ക്കും ആശംസിക്കുന്നതായി ഫാ. പോള്‍ തെറ്റയില്‍ ആശംസാ പ്രഭാഷണത്തില്‍ പറഞ്ഞു. വ്യത്യസ്ഥമായ ഈസ്റ്റെര്‍ എഗ്ഗ്ഹണ്ട് കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആസ്വദിച്ചു.

ഏകദേശം ഇരുന്നൂറോളം പേര്‍ പങ്കെടുത്ത സായാഹ്നത്തില്‍ ചെയര്‍മാന്‍ ജോസഫ് ജോസഫ്, ജനറല്‍ സെക്രട്ടറി ലിജൊ ജോസഫ്, ട്രെഷറര്‍ ഷാജു കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്കി. കുട്ടികളുടെ ഡാന്‍സ് കോറിയോഗ്രഫി ചെയ്ത ദിയ ഹാരി, ആഷ്‌ലി ജോണ്‍സന്‍ എന്നിവരെ അഭിനന്ദിച്ചു. ജാനെറ്റ് ഹാരി കോമ്പയര്‍ ആയിരുന്നു.ഷിബു , ദീപു എന്നിവരുടെ ഇമ്പമാര്‍ന്ന ഗാനാലാപനം സദസ്സിനെ ഇളക്കിമറിച്ചു. രുചികരമായ ഭക്ഷണമൊരുക്കിയ ഫുഡ് കമ്മിറ്റി അംഗങ്ങളായ പോളി ജോസ്,ജിനോ ജോസഫ്, അന്റു ഔസേഫ് എല്ലാവരുടെയും പ്രശംസ ഏറ്റുവാങ്ങി.

ലളിതവും മനോഹരവുമായ കലാപരിപാടികള്‍ അവതരിപ്പിച്ച പിഞ്ചു കുഞ്ഞുങ്ങളും ഒരുക്കിയ മാതാപിതാക്കളും ആഘോഷ പരിപാടികളെ സജീവമാക്കി.ആഘോഷങ്ങള്‍ വന്‍വിജയമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും സംഘാടകര്‍ നന്ദി അറിയിച്ചു.




വാര്‍ത്ത: ലിജൊ ജോസഫ്

Scroll To Top