Saturday December 03, 2016
Latest Updates

ഡബ്ല്യൂ എം സി കലോത്സവവും നൃത്താഞ്ജലിയും നംവംബര്‍ 22,23 തിയതികളില്‍ 

ഡബ്ല്യൂ എം സി കലോത്സവവും നൃത്താഞ്ജലിയും നംവംബര്‍ 22,23 തിയതികളില്‍ 

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ നേതൃത്വത്തില്‍ നടത്തുന്ന ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ നവംബര്‍ 22,23 (ശനി, ഞായര്‍) തീയതികളില്‍ നടത്തപ്പെടുന്നു. 2010ല്‍ അയര്‍ലണ്ടില്‍ ആദ്യമായി കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കുമായി കേരളത്തിലെ സ്‌കൂള്‍ യുവജനോത്സവ മാതൃകയില്‍ കലാ,നൃത്ത മത്സരങ്ങള്‍ സംഘടിപ്പിച്ചത് ഡബ്ല്യൂ . എം. സി അയര്‍ലണ്ട് പ്രോവിന്‍സാണ്. അന്നു മുതല്‍ എല്ലാ വര്‍ഷവും അയര്‍ലണ്ടിലെ കലാകാരന്മാരെയും കലാകാരികളുടെയും വര്‍ദ്ധിച്ചു വരുന്ന പങ്കാളിത്തത്തോടെ നടത്തിവരുന്ന കലാമാമാങ്കം അഞ്ചാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

മത സാമുദായിക വ്യത്യാസങ്ങളില്ലാതെ അയര്‍ലണ്ടിലെ കുട്ടികളുടെ കലാവാസനകള്‍ക്ക് ഒരു വേദി ഒരുക്കാന്‍ ഡബ്ല്യൂ . എം. സി അയര്‍ലണ്ട് പ്രൊവിന്‍സിന് കഴിഞ്ഞിട്ടുണ്ട്.ഈ വര്‍ഷവും അതിനുള്ള ക്രമീകരണങ്ങളാണ് ഡബ്ല്യൂ എം.സി ഒരുക്കുന്നത്.ബ്യുമോണ്ട് ആര്‍റ്റൈന്‍ റിക്രിയേഷന്‍ സെന്റര്‍ ഹാളിലാണ് കലോത്സവും നൃത്താഞ്ജലിയും അരങ്ങേറുക.


ഡബ്ലു. എം. സി അയര്‍ലണ്ട് പ്രോവിന്‍സിന്റെ പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനാണ് ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ ന്റെ കോര്‍ഡിനേറ്റര്‍ (0872365378).

മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രേഷന്‍ ഒക്ടോബര്‍ ആദ്യ വാരം ആരംഭിക്കുന്നതാണ്.

Scroll To Top