Saturday December 03, 2016
Latest Updates

ഡബ്ല്യൂ എം സി കലോത്സവം, നൃത്ത്യാഞ്ജലി മത്സര ദിനങ്ങളില്‍ മാറ്റം:രജിസ്‌ട്രേഷന്‍ നവംബര്‍ 10 വരെ

ഡബ്ല്യൂ എം സി കലോത്സവം, നൃത്ത്യാഞ്ജലി മത്സര ദിനങ്ങളില്‍ മാറ്റം:രജിസ്‌ട്രേഷന്‍  നവംബര്‍ 10 വരെ

ഡബ്ലിന്‍: വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രൊവിന്‍സിന്റെ നേതൃത്തത്തില്‍ നടത്തുന്ന,” കലോത്സവം & നൃത്ത്യാഞ്ജലി 2 013 ‘ ന്റെ മത്സര ദിനങ്ങളില്‍ മാറ്റം. മത്സരങ്ങള്‍ നവംബര്‍ 23നും(ശനി) നവംബര്‍ 30 നു(ശനി) മായി സ്വോര്‍ഡ്‌സിലെ ഓള്‍ഡ് ബോറോ സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെടുമെന്ന് ഡബ്ല്യൂ എം സി ഭാരവാഹികള്‍ അറിയിച്ചു.

നവംബര്‍ 23 ശനിയാഴ്ച കലോത്സവ മത്സരങ്ങലോടൊപ്പം സിനിമാറ്റിക് ഡാന്‍സ് സിംഗിള്‍,ഗ്രൂപ്പ് എന്നീ മത്സരങ്ങളും, നവംബര്‍ 30 ശനിയാഴ്ച ക്ലാസിക്കല്‍ ഡാന്‍സ് മത്സരങ്ങളും നടത്തപ്പെടും.
നവംബര്‍ ആദ്യ വാരവും,മത്സര ദിനങ്ങളിലും ഡബ്ലിനില്‍ തന്നെ നിരവധി പരിപാടികള്‍ നടത്തപ്പെടുന്നതിനാല്‍ നിരവധി കുട്ടികള്‍ക്കും മാതാപിതാക്കള്‍ക്കുമുള്ള ബുദ്ധിമുട്ടുകള്‍ ഭാരവാഹികളെ വിളിച്ചറിയിക്കുകയും മത്സരങ്ങള്‍ പുനക്രമീകരിക്കാന്‍ ഡബ്ലു എം സി നേതൃത്വത്തോട് ആവശ്യപ്പെടുകയും ചെയ്ത പശ്ചാത്തലത്തിലാണ് മത്സരങ്ങള്‍ മാറ്റി വക്കുവാന്‍ ഡബ്ല്യൂ എം സി തീരുമാനിച്ചത്.ഇതു കുട്ടികള്‍ക്കുവേണ്ടിയുള്ള മത്സരമായതിനാല്‍ കഴിയുന്നതും എല്ലാ കുട്ടികളെയും ഉള്‍പ്പെടുത്തണമെന്ന സദുദേശമാണ് ഈ മാറ്റത്തിന് പിന്നില്‍.ആയതിനാല്‍ എല്ലാ മാതാപിതാക്കളും ഇത് അംഗീകരിക്കണമെന്ന് ഡബ്ല്യൂ എം സി അഭ്യര്‍ത്ഥിക്കുന്നു.

സബ് ജൂനിയര്‍ , ജൂനിയര്‍ ,സീനിയര്‍ വിഭാഗങ്ങളില്‍, FANCY DRESS ,STORY TELLING, ACTION SONG, SOLO SONG, ELOCUTION, MONO ACT, PENCIL DRAWING, POETRY READING, CINEMATIC DANCE, MOHINIYATTAM, NADODI NRUTHAM BHARATHANATYAM, COLOURING (COLORING ONLY FOR SUB JUNIORS AND SENIORS) എന്നീ സിംഗിള്‍ മത്സരങ്ങളും കൂടാതെ ഗ്രൂപ്പ് വിഭാഗത്തില്‍ , GROUP SONG, NATIONAL ANTHEM, CINEMATIC DANCE എന്നീ മത്സരങ്ങളും നടത്തപ്പെടും .

 

മത്സര വിജയികള്‍ക്ക് ട്രോഫി , സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ, ഡിസംബര്‍ 28 നു ,ബ്യുമോണ്ട് ആര്‍ടെന്‍ റിക്രിയേഷന്‍ സെന്ററില്‍ വച്ച് നടക്കുന്ന ഡബ്ല്യൂ എം സി ക്രിസ്മസ്, ന്യു ഇയര്‍ ആഘോഷങ്ങളില്‍ വച്ച് സമ്മാനിക്കുന്നതാണ്. കൂടാതെ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങള്‍ പ്രസ്തുത ദിവസം അവതരിപ്പിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. സീനിയര്‍ വിഭാഗം പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം നേടുന്ന വ്യക്തിക്ക് , മലയാളത്തിലെ പ്രസംഗ കലയുടെ കുലപതി , ഡോ : സുകുമാര്‍ അഴിക്കോടിന്റെ സ്മരണാര്‍ത്ഥം ഡബ്ല്യൂ എം സി അയര്‍ലണ്ട് പ്രോവിന്‍സ് ഏര്‍പ്പെടുത്തിയിട്ടുള്ള ട്രോഫിയും നല്കുന്നതായിരിക്കും .

മത്സരങ്ങള്‍ക്കുള്ള രജിസ്‌ട്രെഷന്‍ ഒക്ടോബര്‍ 1 നു ആരംഭിച്ച് നവംബര്‍ 10 നു അവസാനിക്കുന്നതാണ്. റജിസ്റ്റര്‍ ചെയ്യുന്നതിനും മത്സരത്തെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും www.wmcireland.com സന്ദര്‍ശിക്കുക.

കൂടുതല്‍ വിവരങ്ങള്‍ക്ക് :
സാബു കല്ലുങ്ങല്‍0872955272
തോമസ് ആന്റണി 0872450049
സെറിന്‍ ഫിലിപ്പ്0879646100
ഷിജുമോന്‍ ചാക്കോ0872257706
കിംഗ് കുമാര്‍ 0872365378
ഷാജി അഗസ്റ്റിന്‍0868391239
അനിത്ത് എം ചാക്കോ0870557783

Scroll To Top