Saturday December 03, 2016
Latest Updates

ഡബ്ല്യു.എം.സി ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ :രജിസ്‌ട്രേഷന്‍ ഇനി ഒരാഴ്ച കൂടി മാത്രം

ഡബ്ല്യു.എം.സി ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ :രജിസ്‌ട്രേഷന്‍ ഇനി ഒരാഴ്ച കൂടി മാത്രം

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ ന്റെജിസ്‌ട്രേഷനുള്ള അവസരം ഇനി ഒരാഴ്ച കൂടി മാത്രം.

നവംബര്‍ 22,23, ഡിസംബര്‍ 6 തീയതികളില്‍ ഗ്രിഫിത്ത് അവന്യുവിലുള്ള ‘Scoil Mhuire National Boys School’ വേദിയിലാണ് അരങ്ങേറുന്ന മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 7 (വെള്ളി) വരെ നടത്താവുന്നതാണ്. കലോത്സത്തിന്റെയും നൃത്താഞ്ജലിയുടെയും മത്സര നിയമങ്ങളും പ്രായ പരിധിയും ഡബ്ലു.എം.സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.
www.wmcireland.com

മത്സര വിജയികള്‍ക്ക് ട്രോഫി , സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവ, ഡിസംബര്‍ 28നു(ഞായര്‍) ബ്യുമോണ്ട് ആര്‍റ്റൈന്‍ റിക്രിയേഷന്‍ സെന്റര്‍ ഹാളില്‍ ഡബ്ലു.എം.സി യുടെ ഈ വര്‍ഷത്തെ ക്രിസ്മസ് പുതുവത്സര ആഘോഷ പരിപാടികളില്‍ വച്ച് സമ്മാനിക്കുന്നതാണ്. കൂടാതെ മത്സരത്തില്‍ ഒന്നും രണ്ടും സ്ഥാനം നേടുന്ന തിരഞ്ഞെടുക്കപ്പെട്ട ഇനങ്ങള്‍ പ്രസ്തുത ദിവസം അവതരിപ്പിക്കുന്നതിനുള്ള അവസരവും ഉണ്ടായിരിക്കുന്നതാണ്. 

ഡബ്ലു. എം. സി അയര്‍ലണ്ട് പ്രോവിന്‍സിന്റെ പ്രസിഡന്റ് കിംഗ് കുമാര്‍ വിജയരാജനാണ് ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ ന്റെ കോര്‍ഡിനേറ്റര്‍ (0872365378). 

വിവരങ്ങള്‍ക്ക് :
സില്‍വിയ അനിത്ത് (കള്‍ച്ചറല്‍ സെക്രട്ടറി 0877739792),
ബിലിന്‍ തോമസ് ( അസ്സോസിയേറ്റ് സെക്രട്ടറി 0876552055),
സെറിന്‍ ഫിലിപ്പ് (എക്‌സിക്യൂട്ടീവ് കമ്മറ്റി 0879646100)

Scroll To Top