Saturday December 03, 2016
Latest Updates

ഡബ്ല്യു. എം.സി ഓണാഘോഷം:കുട്ടികള്‍ക്കുള്ള ഓണക്കളികള്‍ 10.30 മുതല്‍. ടിക്കറ്റുകള്‍ 21 വരെ മാത്രം

ഡബ്ല്യു. എം.സി ഓണാഘോഷം:കുട്ടികള്‍ക്കുള്ള ഓണക്കളികള്‍ 10.30 മുതല്‍. ടിക്കറ്റുകള്‍ 21 വരെ മാത്രം

ഡബ്ലിന്‍ :വേള്‍ഡ് മലയാളി കൌണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‌സിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം, 2014 ആഗസ്റ്റ് 23 നു ബ്യുമോണ്ട് ആര്‍റ്റൈന്‍ റിക്രിയേഷന്‍ സെന്റര്‍ ഹാളില്‍ രാവിലെ 10.30 മുതല്‍ നടത്തപ്പെടുന്നു.

രാവിലെ 10.30 ന് കുട്ടികള്‍ക്കുള്ള ഓണക്കളികള്‍ ആരംഭിക്കും തുടര്‍ന്ന് മാവേലിക്ക് ആഘോഷമായ വരവേല്പ്പ്.ഉച്ചയ്ക്ക് ഒരു മണിക്ക് വിഭവ സമൃദ്ധമായ ഓണ സദ്യ.

ഉച്ചയ്ക്ക് ശേഷം തിരുവാതിര,നൃത്തനൃത്യങ്ങള്‍ തുടങ്ങി കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍.

ഈ വര്‍ഷത്തെ ഓണാഘോഷ പരിപാടികളില്‍ അവസാനമായി വൈകിട്ട് 4 മണി മുതല്‍ ‘സോള്‍ ബീറ്റ്‌സ്’ അവതരിപ്പിക്കുന്ന ഗാനമേള.

ഓണാഘോഷ പരിപാടികളില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ വ്യാഴാഴ്ച്ചയ്ക്ക് (21 ഓഗസ്റ്റ്) മുമ്പായി നിന്നും ടിക്കറ്റുകള്‍ കരസ്ഥമാക്കണമെന്ന് സംഘാടകര്‍ അറിയിക്കുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

0876261590(സൈലോ)
0872365378(കിംഗ്കുമാര്‍)
0872955272(സാബു)
0871717138(എല്‍ദോ)
0876521572 (ജോണ്‍)

Scroll To Top