Thursday December 08, 2016
Latest Updates

ഡബ്ലു.എം.സി കലോത്സവം : പ്രചാരണ വീഡിയോ പുറത്തിറങ്ങി

ഡബ്ലു.എം.സി കലോത്സവം : പ്രചാരണ വീഡിയോ പുറത്തിറങ്ങി

ഡബ്ലിന്‍: വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സിന്റെ ‘കലോത്സവം & നൃത്താഞ്ജലി സീസണ്‍ 5’ ന്റെ പ്രചാരണ വീഡിയോ പുറത്തിറങ്ങി. 2010 ലാണ് വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് അയര്‍ലണ്ടിലെ കുട്ടികളുടെ നൃത്ത, നൃത്യ , കലാ വാസനകളെ പ്രോത്സാഹിപ്പിക്കാനും അവരുടെ കഴിവുകള്‍ മാറ്റുരയ്ക്കാനും ആദ്യമായി ഒരു വേദി ഒരുക്കിയത്.

തുടര്‍ന്നുള്ള എല്ലാ സീസണുകളിലെയും ദ്രിശ്യങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള വീഡിയോ വേള്‍ഡ് മലയാളീ കൗണ്‍സില്‍ അയര്‍ലണ്ട് പ്രോവിന്‍സ് ചെയര്‍മാന്‍ . സൈലോ സാമാണ് ഔദ്യോഗികമായി പ്രകാശനം ചെയ്തത്.

നവംബര്‍ 22,23, ഡിസംബര്‍ 6 തീയതികളില്‍ അരങ്ങേറുന്ന മത്സരത്തിനുള്ള രജിസ്‌ട്രേഷന്‍ നവംബര്‍ 7 (വെള്ളി) വരെ നടത്താവുന്നതാണ്. കലോത്സത്തിന്റെയും നൃത്താഞ്ജലിയുടെയും മത്സര നിയമങ്ങളും പ്രായ പരിധിയും ഡബ്ലു.എം.സി വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ഓരോ വിഭാഗത്തിന്റെയും മത്സര ഇനങ്ങള്‍ ചുവടെ 

സബ് ജൂനിയര്‍ വിഭാഗം: 7 വയസ്സ് വരെ: (2007 നവംബര്‍ 1 ശേഷം ജനിച്ചവര്‍ക്ക്) 
22 നവംബര്‍: ഐറിഷ് ഡാന്‍സ്.

23 നവംബര്‍: സിനിമാറ്റിക്ക് ഡാന്‍സ് & ഗ്രൂപ്പ് ഡാന്‍സ്.

6 ഡിസംബര്‍ :ഫാന്‍സി ഡ്രസ്സ് , കളറിംഗ് , കഥ പറച്ചില്‍, ആക്ഷന്‍ സോങ്ങ് 

ജൂനിയര്‍ വിഭാഗം:7 -11 വയസ്സ്: (2003 നവംബര്‍ 1 നും 2007 ഒക്ടോബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍) 
22 നവംബര്‍:ഭരതനാട്ട്യം , മോഹിനിയാട്ടം.

23 നവംബര്‍: സിനിമാറ്റിക്ക് ഡാന്‍സ്, നാടോടി നൃത്തം, സിനിമാറ്റിക്ക് ഡാന്‍സ് (ഗ്രൂപ്പ് )

6 ഡിസംബര്‍: ഫാന്‍സി ഡ്രസ്സ് , ലളിത ഗാനം , പ്രസംഗം (ഇംഗ്ലീഷ്), പ്രസംഗം (മലയാളം ), മോണോ ആക്ട് , പെന്‍സില്‍ ഡ്രോയിംഗ്, കളറിംഗ് , കവിതാ പാരായണം , ദേശീയ ഗാനം (ഗ്രൂപ്പ് ), & ഗ്രൂപ്പ് സോങ്ങ്. 

സീനിയര്‍ വിഭാഗം: 11-17 വയസ്സ്: (1997 നവംബര്‍ 1 നും 2003 ഒക്ടോബര്‍ 31 നും ഇടയില്‍ ജനിച്ചവര്‍)
22 നവംബര്‍:ഭരതനാട്ട്യം , മോഹിനിയാട്ടം.

23 നവംബര്‍: സിനിമാറ്റിക്ക് ഡാന്‍സ്,നാടോടി നൃത്തം, സിനിമാറ്റിക്ക് ഡാന്‍സ് (ഗ്രൂപ്പ് ).

6 ഡിസംബര്‍: ഫാന്‍സി ഡ്രസ്സ് , ലളിത ഗാനം , പ്രസംഗം (ഇംഗ്ലീഷ്), പ്രസംഗം (മലയാളം ), മോണോ ആക്ട് , പെന്‍സില്‍ ഡ്രോയിംഗ്,കളറിംഗ് (വാട്ടര്‍ കളര്‍ മാത്രം), കവിതാ പാരായണം, ദേശീയ ഗാനം (ഗ്രൂപ്പ് ),ഗ്രൂപ്പ് സോങ്ങ് & ടാബ്ലോ ( ഗ്രൂപ്പ് ) 
വിവരങ്ങള്‍ക്ക് :
സില്‍വിയ അനിത്ത് (കള്‍ച്ചറല്‍ സെക്രട്ടറി 0877739792),
ബിലിന്‍ തോമസ് ( അസ്സോസിയേറ്റ് സെക്രട്ടറി 0876552055),
സെറിന്‍ ഫിലിപ്പ് (എക്‌സിക്യൂട്ടീവ് കമ്മറ്റി 0879646100)

Scroll To Top