Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ സൗഹാര്‍ദ നഗരങ്ങളുടെ പട്ടികയില്‍

ഡബ്ലിന്‍ സൗഹാര്‍ദ നഗരങ്ങളുടെ പട്ടികയില്‍

ഡബ്ലിന്‍: ലോകത്തിലെ ഏറ്റവും സൗഹാര്‍ദ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിനും. പ്രമുഖ യാത്ര മാസികയായ കൊണ്‍ഡെ നാസ്റ്റ് നടത്തിയ അഭിപ്രായ സര്‍വെയില്‍ സൗഹാര്‍ദ നഗരങ്ങളുടെ പട്ടികയില്‍ അഞ്ചാമതായാണ് ഡബ്ലിന്‍ ഇടം നേടിയത്. ആദ്യത്തെ പത്ത് നഗരങ്ങളുടെ പട്ടികയിലാണ് ഡബ്ലിന്‍ അഞ്ചാം സ്ഥാനം നേടിയത്. കഴിഞ്ഞ വര്‍ഷത്തെ പട്ടികയില്‍ പതിമൂന്നാമത് ആയിരുന്ന ഡബ്ലിന്‍ ഇത്തവണ എട്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് ആദ്യ അഞ്ചില്‍ ഇടം നേടിയത്. പോപ്പുലാരിറ്റിയില്‍ ഓസ്‌ട്രേലിയയിലെ സിഡ്‌നിക്ക് തുല്യമാണ് ഡബ്ലിന്റെ സ്ഥാനം.

ന്യൂസിലണ്ടിലെ ഓക്‌ലണ്ട്, ഓസ്‌ട്രേലിയയിലെ മെല്‍ബണ്‍, കാനഡയിലെ വിക്ടോറിയ അമേരിക്കയിലെ സൗത്ത് കരോളിനയിലെ ചാള്‍സ്റ്റന്‍ എന്നീ നഗരങ്ങളാണ് പട്ടികയില്‍ ആദ്യ സ്ഥാനങ്ങളില്‍. ഡബ്ലിന്‍ ഉള്‍പ്പെടെ രണ്ട് യൂറോപ്യന്‍ നഗരങ്ങള്‍ക്ക് മാത്രമേ ആദ്യ പത്തില്‍ ഇടം നേടാനായുള്ളൂ. സ്‌പെയിനിലെ സവിലെയാണ് ആദ്യം പത്തില്‍ സ്ഥാനം നേടിയ രണ്ടാമത്തെ യൂറോപ്യന്‍ നഗരം. കൊണ്‍ഡെ നാസ്റ്റ് വായനക്കാര്‍ക്കിടയില്‍ നടത്തിയ വോട്ടെടുപ്പിലൂടെയാണ് ലോകത്തിലെ സൗഹാര്‍ദ
നഗരങ്ങളെ തെരഞ്ഞെടുത്തത്.

ആകര്‍ഷകമായ നഗരം എന്നാണ് വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ ഡബ്ലിനെക്കുറിച്ച് അഭിപ്രായപ്പെട്ടത്. നഗരത്തിലെ പച്ചപ്പും ഊര്‍ജ്വസ്വലമായ അന്തരീക്ഷവുമാണ് ഡബ്ലിനെ സഞ്ചാരികളുടെ പ്രിയപ്പെട്ട നഗരമാക്കുന്നത്. അമേരിക്കന്‍ പ്രഥമ വനിത
മിഷേല്‍ ഒബാമ കാഴിഞ്ഞ വര്‍ഷം മക്കളുമായി ഡബ്ലിന്‍ സന്ദര്‍ശിച്ചത് മാഗസിനില്‍ പ്രത്യേകമായി പരാമര്‍ശിക്കുന്നു. ലോക സൗഹാര്‍ദ നഗരങ്ങളുടെ പട്ടികയില്‍ ഡബ്ലിന്‍ സ്ഥാനം മെച്ചപ്പെടുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നതായി ടൂറിസം അയര്‍ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് നീല്‍ ഗിബ്‌സണ്‍ പറഞ്ഞു.

ഒട്ടും സൗഹാര്‍ദ അന്തരീക്ഷമില്ലാത്ത നഗരങ്ങളുടെ പട്ടികയും മാഗസിന്‍ പുറത്ത് വിട്ടു. ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബര്‍ഗ്, ഫ്രാന്‍സിലെ കാന്‍സ്, റഷ്യയിലെ മോസ്‌കോ, പാരീസ് തുടങ്ങിയ നഗരങ്ങളാണ് സൗഹാര്‍ദ അന്തരീക്ഷമില്ലാത്ത നഗരങ്ങളുടെ പട്ടികയില്‍ ഉള്‍പ്പെട്ടത്. തീര്‍ത്തും മോശം നഗരങ്ങളുടെ പട്ടികയില്‍ ബീജിംഗ്, ഫ്രാങ്ക്ഫര്‍ട്ട്, മിലാന്‍, മോണ്ടെ കാര്‍ലോ തുടങ്ങിയ നഗരങ്ങള്‍ ഇടം
നേടി.

Scroll To Top