Sunday December 04, 2016
Latest Updates

മണ്ടേലയെ ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തള്ളി

മണ്ടേലയെ  ഡബ്ലിന്‍  സിറ്റി കൗണ്‍സില്‍ തള്ളി

ireland-counഡബ്ലിന്‍: ഡബ്ലിന്‍ സ്‌പെയറിന് മണ്ടേലയുടെ പേരു നല്‍കാമെന്നുള്ള നിര്‍ദ്ദേശം ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ തള്ളി. തല്‍കാലത്തേക്ക് സ്‌പെയറിന് പേരു മാറ്റാന്‍ പദ്ധതിയിടുന്നില്ലെന്ന് സിറ്റി കൗണ്‍സില്‍ മാധ്യമങ്ങളെ അറിയിച്ചു.കഴിഞ്ഞ ദിവസം ചേര്‍ന്ന കമ്മറ്റി യോഗത്തിലാണ് ഇപ്പോള്‍ ഡബ്ലിന്‍ മില്ലേനിയം സ്‌പെയറിന് നെല്‍സണ്‍ മണ്ടേലയുടെ പേര് നല്‍കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന കാര്യം കമ്മറ്റി വ്യക്തമാക്കിയത്.

കഴിഞ്ഞ മാസം മരണത്തിന് കീഴടങ്ങിയ ദക്ഷിണാഫ്രിക്കന്‍ നേതാവിന്റെ പേര് സ്‌പെയറിന് നല്‍കാന്‍ താല്‍പര്യം കാണിച്ചുകൊണ്ട് പൊതുജനങ്ങളുടെ ഭാഗത്തു നിന്നും ലഭിച്ച കത്താണ് കഴിഞ്ഞ ദിവസത്തെ കമ്മറ്റിയോഗത്തിന് കാരണമായത്. അടുത്ത വര്‍ഷങ്ങളില്‍ പേര് മാറ്റാനുള്ള പദ്ധതികള്‍ ആലോചിക്കാമെന്നാണ് ചര്‍ച്ചയില്‍ തീരുമാനിച്ചിരിക്കുന്നത്.
ഇത്തരം സ്മാരകങ്ങള്‍ക്ക് പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട തത്വങ്ങളില്‍ ഉറച്ചുനിന്നുകൊണ്ടാണ് തീരുമാനങ്ങള്‍ കൈക്കൊണ്ടതെന്ന് കമ്മെമ്മൊറേറ്റീവ് നേമിംഗ് കമ്മറ്റി അംഗമായ ലേബര്‍ കൗണ്‍സിലര്‍ ഡെര്‍മോട് ലേസി അറിയിച്ചു.
തള്ളിക്കളയപ്പെട്ട തങ്ങളുടെ തന്നെ തത്വങ്ങളെ പുനരംഗീകരിക്കുകയാണ് നെല്‍സണ്‍ മണ്ടേലയുടെ പേര് ഇപ്പോള്‍ സ്വീകരിക്കാതിരിക്കുക വഴി ഉണ്ടായിരിക്കുന്നതെന്നാണ് ഡെര്‍മോട് ലേസി പറഞ്ഞത്.

ഗൈഡ്‌ലൈന്‍ അനുസരിച്ച് ഒരു വ്യക്തി മരിച്ച് 20 വര്‍ഷങ്ങള്‍ കഴിയാതെ ഇത്തരത്തില്‍ ഒരു സ്മാരകത്തിന് അയാളുടെ പേര് നല്‍കാന്‍ സാധിക്കില്ല. ഇതുവരെയായി ഒന്നിനും പേര് മാറ്റാനോ ചേര്‍ക്കാനോ തീരുമാനിച്ചിട്ടില്ലെന്നും ലേസി കൂട്ടിച്ചേര്‍ത്തു.
പൊതു നിയമം അനുസരിച്ച് ഈ വര്‍ഷം ഒന്നിനും പേര് പുതുക്കി നല്‍കുന്നില്ലെന്നും ഒട്ടേറെ കാര്യങ്ങള്‍ക്ക് പേര് മാറ്റി നല്‍കണമെന്ന് ആലോചിച്ചിരുന്നുവെങ്കിലും സ്മാരകമായി വരുന്നതായതിനാല്‍ പുതുതായി പണിയുന്ന കെട്ടിടങ്ങള്‍ക്കും മറ്റും പേര് നല്‍കുന്നതാണ് നല്ലതെന്ന അനുമാനത്തില്‍ എത്തിച്ചേരുകയായിരുന്നുവെന്നും ഡെര്‍മോട് ലേസി പറഞ്ഞു.

ഡബ്ലിനില്‍ തന്നെ മറ്റെവിടെയെങ്കിലും മണ്ടേലയുടെ പേരില്‍ സ്മാരകം ഉണ്ടാക്കാന്‍ കഴിയുമെന്ന വിശ്വാസത്തിലാണ് താനെന്നും, സൗത്ത് ആഫ്രിക്കക്കാര്‍ക്കുവേണ്ടി ഐറിഷ് ജനത സമരത്തിന് തയ്യാറായ ഹെന്റി സ്ട്രീറ്റ് മേഖലയില്‍ തന്നെ അത്തരം ഒരു സ്മാരകം ഉണ്ടാവുമെന്നും ലേസി കൂട്ടിച്ചേര്‍ത്തു.

Scroll To Top