Sunday December 11, 2016
Latest Updates

ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സുറിയാനി ഓര്‍ത്തൊഡോക്‌സ് പള്ളിയില്‍ മഞ്ഞനിക്കര ബാവായുടെ ഓര്‍മ്മപ്പെരുനാള്‍

ഡബ്ലിന്‍ സെന്റ്   ഗ്രീഗോറിയോസ് സുറിയാനി ഓര്‍ത്തൊഡോക്‌സ് പള്ളിയില്‍ മഞ്ഞനിക്കര ബാവായുടെ ഓര്‍മ്മപ്പെരുനാള്‍

ഡബ്ലിന്‍: മഹാപരിശുദ്ധനായ മോറാന്‍ മോര്‍ ഇഗ്‌നാത്തിയോസ് ഏലിയാസ് ത്യതീയന്‍ ബാവാ (മഞ്ഞിനിക്കര ബാവ)യുടെ ഓര്‍മ്മപ്പെരുന്നാള്‍, ഡബ്ലിന്‍ സെന്റ് ഗ്രീഗോറിയോസ് സുറിയാനി ഓര്‍ത്തൊഡോക്‌സ് പള്ളിയില്‍ സമുചിതമായി ആചരിക്കുന്നു.
ഫെബ്രുവരി 8, 9 തീയതികളിലാണ് ഓര്‍മ്മപ്പെരുന്നാള്‍ കൊണ്ടാടുന്നത്. എട്ടാം തീയതി ശനിയാഴ്ച്ച വൈകുന്നേരം 8.30 ന് സന്ധ്യാ പ്രാര്‍ത്ഥനയും, തുടര്‍ന്ന് സുവിശേഷ പ്രസംഗവും ഉണ്ടായിരിക്കും.

ഒന്‍പതാം തീയതി ഞായറാഴ്ച്ച രാവിലെ 9.50 ന് കൊടിയേറ്റും തുടര്‍ന്ന് പ്രഭാത പ്രാര്‍ത്ഥന, വി. കുര്‍ബാന, വി. ദൈവമാതാവിനോടുള്ള മധ്യസ്ഥ പ്രാര്‍ത്ഥന, പ്രത്യേക പെരുന്നാള്‍ ശുശ്രൂഷകള്‍, വചന പ്രഭാഷണം, കൈമുത്ത്, ലേലം, നേര്‍ച്ച സദ്യ, കൊടിയിറക്ക് എന്നിവ നടത്തപ്പെടും.

പരിശുദ്ധന്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ച അനുഗ്രഹീതരാകുവാന്‍ അയര്‍ലണ്ടിലെ മുഴുവാന്‍ വിശ്വാസികളേയും സ്വാഗതം ചെയ്യുന്നതായി ഇടവക ഭാരവാഹികള്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്

വികാരി 0876315962
ട്രസ്റ്റി. 0871443366
സെക്രട്ടറി 0894125833

Scroll To Top