Saturday December 10, 2016
Latest Updates

ഡബ്ലിന്‍ സൂവിലെ ഇന്ത്യന്‍ ആനകള്‍ നാല് പേര്‍ക്കും ‘വിശേഷം’

ഡബ്ലിന്‍ സൂവിലെ ഇന്ത്യന്‍ ആനകള്‍ നാല് പേര്‍ക്കും ‘വിശേഷം’

ഡബ്ലിന്‍: സൂവിലെ ആനത്താവളം അറിയപ്പെടുന്നത് ഇന്ത്യയിലെ ഒരു നാഷണല്‍ പാര്‍ക്കിന്റെ പേരിലാണ്.ആസാമിലെ കാശിരംഗ നാഷണല്‍ പാര്‍ക്കിന്റെ അതെ പേരില്‍ .ഇവിടെയുളള ബഹു ഭൂരിപക്ഷം ആനകളും’ ഇന്ത്യന്‍ വംശജരാണ്

ഇപ്പോഴിതാ കാശിരംഗ ആനത്താവളത്തില്‍ നിന്നും ഒരു ‘വിശേഷ ‘വാര്‍ത്ത,

കുട്ടിക്കൊമ്പന്‍മാരെ വരവേല്‍ക്കാനുള്ള തയ്യാറെടുപ്പിലാണ് ഡബ്ലിന്‍ മൃഗശാല. പുതുവര്‍ഷത്തോടെ ഇവിടെയുള്ള ആനക്കൊട്ടിലില്‍ ഒരു ആനക്കുട്ടി കൂടി ജനിക്കുമെന്ന കണക്കു കൂട്ടലിലാണ് അധികൃതര്‍.
ഇവിടെയുള്ള കാശിരംഗ ഫോറസ്റ്റ് ട്രയലിലെ ആനക്കൂട്ടങ്ങളില്‍ പരിശോധന നടത്തിയപ്പോള്‍ പുതുതായി ഒരു കുട്ടി ആന കൂടി ഇവരുടെ കൂട്ടത്തിലേക്ക് ഉടന്‍ കടന്നുവരാന്‍ പോകുന്നുവെന്നാണ് മനസിലായതെന്ന് സീനിയര്‍ സൂ കീപ്പര്‍ ജെറി ക്രെയ്റ്റണ്‍ പറഞ്ഞു.
മുന്‍ ധാരണകള്‍ പ്രകാരം ഒന്നിലധികം കുട്ടികള്‍ തന്നെ ഇത്തവണ ആനക്കൊട്ടിലിലേക്ക് കടന്നു വരുമെന്നായിരുന്നു. എന്നാല്‍ പരിശോധനകളുടെ അടിസ്ഥാനത്തില്‍ ഈ പുതുവര്‍ഷത്തില്‍ മൃഗശാല അധികൃതര്‍ക്ക് ആഘോഷിക്കാനായ് ഒരു ആനക്കുട്ടി കൂടി ജനിക്കുമെന്നാണ് കണക്കു കൂട്ടല്‍.

ഇവിടെയുള്ള നാല് ഏഷ്യന്‍ ആനകളുടെ സാംപിളുകളാണ് പരിശോധനയ്ക്കയച്ചത്. ഒരു ഏഷ്യന്‍ ആനയുടെ പ്രസവ കാലാവധി 22 മാസമാണ്. ഇത് ഏറ്റവും ദൈര്‍ഘ്യമേറിയ പ്രസവകാലാവധിയാണ്

. ഇവിടെയുള്ള നാലു പിടിയാനകളായ യാസ്മിന്‍, ബെന്‍ഹാര്‍ഡിന്‍, ആഷ, അനക് എന്നിവയും അമ്മമാര്‍ എന്ന നിലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. ഇവയില്‍ ആഷ 2007ല്‍ ഒരു കുഞ്ഞിനു ജന്മം നല്‍കിയിരുന്നു. ഡബ്ലിന്‍ സൂയില്‍ പിറന്ന ആദ്യ ആനക്കുട്ടിയായിരുന്നു അത്. 18മണിക്കൂറുകളോളമാണ് ആഷ പ്രസവിക്കാനായി എടുത്തത്.

ആനകള്‍ കൂട്ടികളോട് കാണിക്കുന്ന സ്‌നേഹവും അടുപ്പവും വല്ലാത്ത സന്തോഷം നല്‍കുന്ന കാഴ്ച്ച തന്നെയാണെന്ന് ക്രെയ്റ്റണ്‍ പറയുന്നു.

ഡബ്ലിനിലെ പാര്‍ക്കില്‍ ആദ്യമായി ആനയെകൊണ്ടുവന്നത് 1835ല്‍ ബര്‍മ്മയില്‍ നിന്നുമാണെന്നാണ് രേഖകള്‍ സൂചിപ്പിക്കുന്നത്. 1950കളില്‍ മൃഗശാലയിലെ പ്രധാന ആകര്‍ഷണങ്ങളായി മാറാനും ആനകള്‍ക്ക് സാധിച്ചു.

ആനകളുടെ വംശവര്‍ദ്ധനവിനായി മൃഗശാല അധികൃതര്‍ വളരെയധികം പ്രാധാന്യം നല്‍കിയിരുന്നു. ഇനിയിപ്പോള്‍ ജനിക്കാന്‍ പോകുന്നത്’ ഐറിഷ് ആനകളാവും .എന്നാലും ഈ ;കാശിരംഗയുടെ’ പേരില്‍ അവര്‍ ഇന്ത്യക്കാരവും

Scroll To Top