Wednesday December 07, 2016
Latest Updates

ഡബ്ലിന്‍ സീറോമലബാര്‍ സഭയുടെ കുടുംബസംഗമം ഓഗസ്റ്റ് 2 ന് ലൂക്കനില്‍ 

ഡബ്ലിന്‍ സീറോമലബാര്‍ സഭയുടെ കുടുംബസംഗമം ഓഗസ്റ്റ് 2 ന് ലൂക്കനില്‍ 

ഡബ്ലിന്‍:പ്രവാസജീവിതത്തിന്റെ തിരക്കില്‍ നിന്നൊഴിഞ്ഞ് വിനോദത്തിന്റെ വര്‍ണ്ണക്കാഴ്ച്ചകള്‍ക്കവസരമൊരുക്കി ഡബ്ലിന്‍ സീറോ മലബാര്‍ സമൂഹത്തിലെ എല്ലാ ഇടവകകളില്‍ നിന്നുമുള്ള നൂറുകണക്കിന് അംഗങ്ങള്‍ പങ്കെടുക്കുന്ന കുടുംബ സംഗമം ലൂക്കനില്‍ നടത്തപ്പെടും.ഓഗസ്റ്റ് 2 ശനിയാഴ്ച്ച രാവിലെ 9.30 മുതല്‍ ലൂക്കന്‍ വില്ലേജ്  യൂത്ത് സെന്ററിലാണ് കുടുംബസംഗമം ഒരുക്കിയിരിക്കുന്നത്.

കുടുംബസുഹൃത് ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കാനും ,നര്‍മ്മസല്ലാപത്തിനുമായുള്ള ഈ ഒത്തുചേരലില്‍ വിനോദത്തിനും വിഞ്ജാനത്തിനുമായുള്ള വിവിധ മത്സരങ്ങള്‍ മുതിര്‍ന്നവര്‍ക്കും ,കുട്ടികള്‍ക്കും,ദമ്പതികള്‍ക്കുമായി സംഘടിപ്പിച്ചിട്ടുണ്ട്.

ചിത്രരചന ,പെയിന്റിംഗ്, ശില്പ്പ നിര്‍മ്മാണം ,മിഠായി പെറുക്കല്‍ ,ബലൂണ്‍ പൊട്ടിയ്ക്കല്‍,വാല്‍പറിയ്ക്കല്‍ ,ചാക്കിലോട്ടം,കസേരകളി,വടംവലി എന്നിവ പരിപാടികളുടെ മാറ്റ് കൂട്ടും.

വൈകിട്ട് 6 ന് ഡബ്ലിന്‍ ഹോളി ഹാര്‍പ്പ്‌സ് അവതരിപ്പിക്കുന്ന ഗാനമേളയോടെ കുടുംബസംഗമം സമാപിക്കും.

ഫാ.ജോസ് ഭരണിക്കുളങ്ങര,ഫാ .മനോജ് പൊന്‍കാട്ടില്‍ എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി കുടുംബ സംഗമത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചു വരുന്നു.

വിശദ വിവരങ്ങള്‍ക്ക് :

ഫാ.ജോസ് ഭരണിക്കുളങ്ങര:(089 974 1568)

ഫാ .മനോജ് പൊന്‍കാട്ടില്‍(0877099811)

sy no

Scroll To Top