Sunday December 11, 2016
Latest Updates

ഡബ്ലിന്‍ സിറ്റി സെന്ററിലെ മാന്‍ഹോളില്‍ പൊട്ടിത്തെറി ഗ്യാസ് ലീക്ക് മൂലമല്ലെന്ന് കണ്ടെത്തല്‍ 

ഡബ്ലിന്‍ സിറ്റി സെന്ററിലെ മാന്‍ഹോളില്‍ പൊട്ടിത്തെറി ഗ്യാസ് ലീക്ക് മൂലമല്ലെന്ന് കണ്ടെത്തല്‍ 

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററിലെ മാന്‍ഹോളില്‍ പൊട്ടിത്തെറി. ഇന്നലെ രാവിലെയാണ് സംഭവം നടന്നത്. ഗവണ്‍മെന്റ് ബില്‍ഡിങ്ങുകളുടെ സമീപം മെറിയോണ്‍ ബാഗോറ്റ് സ്ട്രീറ്റിലാണ് പൊട്ടിത്തെറി ഉണ്ടായത്. ആര്‍ക്കും പരുക്കില്ല. പൊട്ടിത്തെറിക്ക് മുമ്പ് മാന്‍ഹോളില്‍ നിന്ന് വിഷവാതകം ഉയര്‍ന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇതേതുടര്‍ന്ന് സമീപത്തെ കഫേകള്‍ വിഷവാതകം അകത്ത് കടക്കാതിരിക്കാന്‍ ജനലുകള്‍ അടച്ച് പൂട്ടി. വിഷവാതകം പുറത്തേക്ക് വമിച്ചതിനെ തുടര്‍ന്ന് മാന്‍ഹോളിന്റെ അടപ്പ് തെറിച്ച്‌പോയി. പൊട്ടിത്തെറി റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അധികൃതരും ബോര്‍ഡ് ഗ്യാസ്, ഇഎസ്ബി അധികൃതരും സ്ഥലത്ത് എത്തി. 

അപകടത്തെ തുടര്‍ന്ന് കുറച്ച് സമയത്തേക്ക് ഡബ്ലിന്‍ സിറ്റി സെന്റര്‍ വഴിയുള്ള ഗതാഗതം തടസപ്പെട്ടു. അപകടകാരണം അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. അതേസമയം ഗ്യാസ് ലീക്ക് ഉണ്ടായെന്ന വാര്‍ത്തകള്‍ അധികൃതര്‍ തള്ളിക്കളഞ്ഞു. ഗ്യാസ് ലീക്ക് ഉണ്ടായിരിക്കാന്‍ സാധ്യത ഇല്ലെന്ന് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായെന്നു ബോര്‍ഡ് ഗ്യാസ് അധികൃതരും ഇഎസ്ബി പ്രതിനിധികളും പറഞ്ഞു. അമിതമായ ചൂട് മൂലമാകം പൊട്ടിത്തെറി ഉണ്ടായതെന്ന വാദം ഡബ്ലിന്‍ ഫയര്‍ ബ്രിഗേഡ് അധികൃതരും തള്ളിക്കളഞ്ഞു.

Scroll To Top