Saturday December 10, 2016
Latest Updates

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ആദായ വില്‍പ്പന തകര്‍ക്കുന്നു

ഡബ്ലിന്‍ സിറ്റി സെന്ററില്‍ ആദായ വില്‍പ്പന തകര്‍ക്കുന്നു

നിരത്തിലെങ്ങും ആഘോഷരാവിന്റെ തിരക്കിലാണ്.ക്രിസ്മസ് പുലരിയെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ്. ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം ഉണ്ണിയേശുവിന്റെ തിരുപ്പിറവി ആഘോഷത്തിനായ്. ക്രിസ്മസ് ആഘോഷത്തിലേക്കുള്ള ഒരുക്കങ്ങളുടെ തിരക്കിലാണ് ഡബ്ലിന്‍ സിറ്റി സെന്ററും. പല നിറങ്ങളിലുള്ള,കണ്ടാല്‍ ആരുടെയും മനംകവരുന്ന ആകര്‍ഷകമായ ബാഗുകളും വാച്ചുകളും ഇലക് ട്രോണിക് ഉപകരണങ്ങളും കോസ്‌മെറ്റിക് വസ്തുക്കളും കളിപ്പാട്ടങ്ങളുമൊക്കെയായി ഡബ്ലിന്‍ തെരുവുകളില്‍ ക്രിസ്മസ് വിപണി സജീവം. വമ്പിച്ച ആദായവില്‍പ്പനായാണെന്നതു ഷോപ്പിംഗ് സെന്ററിലെ തിരക്കു കൂട്ടുന്നുണ്ട്.heny

വിലയേറെയുള്ള ബ്രാന്‍ഡഡ് വസ്തുക്കളാണ് ക്രിസ്മസ് പ്രമാണിച്ച് കുറഞ്ഞ വിലയില്‍ വില്‍ക്കുന്നത്. ഡിസൈനര്‍ മിഷേല്‍ കോര്‍സിന്റെ നാന്നൂറ് പൗണ്ടോളം വിലയുള്ള ബാഗുകള്‍ വെറും ഇരുപത് പൗണ്ടിനാണ് ഡബ്ലിനിലെ ഹെന്റി തെരുവില്‍ വിറ്റത്. ഏറ്റവും വില കൂടിയ ബാഗുകള്‍ വരെ വെറും 35 പൗണ്ടിനാണ് ഇവിടെ വില്‍ക്കുന്നത്. 

ബാഗുകളില്‍ മാത്രമല്ല ഡിസൈനര്‍ വാച്ചുകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. ഏറ്റവും കുറഞ്ഞതു 200 പൗണ്ട് വിലയുള്ള ബ്രാന്‍ഡഡ് വാച്ചുകള്‍ വെറും 25 പൗണ്ടിനാണ് ഇവിടെ വില്‍ക്കുന്നത്. വാച്ചുകളും ബാഗുകളും മാത്രമല്ല ഡബ്ലിന്‍ മാര്‍ക്കറ്റ് വിപണിയെ സജീവമാക്കുന്നത്, 

സുഗന്ധം പൊഴിക്കും പെര്‍ഫ്യൂമുകളും ഇവിടെ കുറഞ്ഞ വിലയ്ക്ക് ലഭിക്കുന്നുണ്ട്. ക്രിസ്മസ് സമ്മാനമായി നല്‍കുന്നതിനു വേണ്ടിയാണ് പലരും പെര്‍ഫ്യൂമുകള്‍ വാങ്ങുന്നത്. ഡോള്‍ക്, ഗബാന തുടങ്ങിയ വമ്പന്‍ കമ്പനികളുടെ പെര്‍ഫ്യൂമുകളും ഇവിടെയുണ്ട്. വെറും 20 പൗണ്ട് ഉണ്ടെങ്കില്‍ ആനന്ദിപ്പിക്കുന്ന ഗന്ധമുള്ള ബ്രാന്‍ഡഡ് പെര്‍ഫ്യൂം സ്വന്തമാക്കാവുന്നതാണ്. സാധരണ വിപണയില്‍ 75 പൗണ്ട് വിലയുള്ള പെര്‍ഫ്യൂമുകളാണ് ഇതൊക്കെയും.

ക്രിസ്മസ് പുലരിയില്‍ അണിഞ്ഞൊരുങ്ങി സുന്ദരിയും സുന്ദരനുമാകാന്‍ ആഗ്രഹിക്കുന്നവര്‍ക്കായി ഗുണമേന്‍മയുള്ള കോസ്‌മെറ്റിക് കിറ്റുകളും കുറഞ്ഞവിലയ്ക്ക് ഇവിടെയുണ്ട്. ഫൗണ്ടേഷന്‍ പൗഡറും മസ്‌കാരയും ഐലനറും ലിപ് ഗ്ലോസുമൊക്കെയടങ്ങുന്ന മേക് അപ് കിറ്റിന് വെറും 35 പൗണ്ട് മാത്രമേയുള്ളൂ. ബാഗുകള്‍ക്കും വാച്ചുകള്‍ക്കും മേക്അപ് സാധനങ്ങള്‍ക്കുമൊപ്പം തന്നെ വിലക്കുറവിന്റെ പട്ടികയില്‍ ഹെഡ്‌ഫോണും സ്പീക്കറുമൊക്കെ കണ്ടേക്കാം.

ഹെന്റി തെരുവിലെ വ്യാപാരശാലകളിലെത്തുന്ന സംഗീതപ്രേമികള്‍ക്കായും വിലക്കുറവിന്റെ വസന്തം ആസ്വദിക്കാം. ഡ്രീ ബാന്‍ഡ് ഹെഡ്‌സെറ്റ് വെറും 25 പൗണ്ട് മാത്രമേയുള്ളുവിടെ. നിലവാരമുള്ള, ഏറെക്കാലം നില്‍ക്കുന്ന ഹെഡ്‌സെറ്റുകള്‍ക്ക് സാധരണ 150 പൗണ്ട് എങ്കിലും വിലുയുണ്ടെന്നതാണ് യാഥാര്‍ത്ഥ്യം. 

ഹെഡ്‌സെറ്റുകള്‍ മാത്രമല്ല സ്പീക്കറുകളും വമ്പിച്ച വിലക്കുറവില്‍ ഇവിടെ ലഭ്യമാണ്. ഹോളിവുഡ് സുന്ദരിമാരെ പോലുള്ള അഴകാര്‍ന്ന പാവക്കുട്ടികളും വിപണി കൈയടക്കിയിട്ടുണ്ട്. ഡിസ്‌നി സിനിമകളിലെ എല്‍സ ഡോളുകളാണ് വിപണയില്‍ ഇന്നും താരം. കുറേധികം പാവക്കുട്ടികളും ഇവിടെ കാണം. തിളങ്ങുന്ന കണ്ണുകളോടു കൂടിയ പാവക്കുട്ടികളെ വാങ്ങാതിരിക്കാന്‍ ആര്‍ക്കുമാകില്ല. 500 പൗണ്ട് വിലയുള്ള പാവക്കുട്ടികളെ വെറും 18 പൗണ്ടിന് ഇവിടെ ലഭിക്കും. ഏറ്റവും വില കൂടിയ പാവക്ക് പോലും 75 പൗണ്ട് മാത്രമേ ഈടാക്കുന്നുള്ളൂ. ക്രിസ്മസ് വിപണിയില്‍ വമ്പിച്ച വിലക്കുറവ് ആണെങ്കിലും സാധനങ്ങള്‍ വാങ്ങാനെത്തുന്നവര്‍ക്കു വേണ്ടി വീണ്ടും വില കുറച്ചു നല്‍കുന്ന കച്ചവടക്കാരുമുണ്ട്. 

വിലക്കുറവൊക്കെയാണെങ്കിലും ക്രിസ്മസ് ഷോപ്പിംഗിന്റെ തിരക്കില്‍ വാങ്ങുന്ന വസ്തുക്കളുടെ ബില്ലുകള്‍ സ്വന്തമാക്കാന്‍ മറക്കരുതെന്നു പറയുന്നു കണ്‍സ്യൂമേഴ്‌സ് അസോസിയേഷനിലെ മിഖായേല്‍ കില്‍ഷോണ്‍. 


Scroll To Top