Sunday December 11, 2016
Latest Updates

ഡബ്ലിന്‍ സിറ്റി സെന്ററില്‍ റോസി ഹാക്കറ്റ് പാലം പൊതുഗതാഗതത്തിനായി തുറന്നു കൊടുത്തു

ഡബ്ലിന്‍ സിറ്റി സെന്ററില്‍ റോസി ഹാക്കറ്റ് പാലം പൊതുഗതാഗതത്തിനായി തുറന്നു കൊടുത്തു

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി സെന്ററില്‍ മാള്‍ബറോ സ്ട്രീറ്റിനെയും ഹ്വാകിന്‍ സ്ട്രീറ്റിനെയും ബന്ധിപ്പിച്ചു കൊണ്ട് ലിഫിയ്ക്ക് കുറുകെ പുതിയതായി നിര്‍മ്മിച്ച റോസി ഹാക്കറ്റ് പാലം പൊതുഗതാഗതത്തിനായി തുറന്നു കൊടുത്തു. ഇന്ന് പുലര്‍ച്ചെ 6 മണിക്കാണ് പാലം പൊതുഗതാഗതത്തിനായി തുറന്നു കൊണ്ടുത്തത്.

ഗതാഗത മന്ത്രി ലിയോ വരദ്കറാണ് പാലം പൊതുഗതാഗതത്തിനായി തുറന്നത്.ഡബ്ലിന്‍ മേയര്‍ ഒസിന്‍ ക്യൂനും സന്നിഹിതനായിരുന്നു. ബസ്, ടാക്‌സി, സൈക്കിള്‍ തുടങ്ങിയ വിവിധവാഹങ്ങള്‍ക്ക് സഞ്ചരിക്കാന്‍ അനുമതിയുള്ള ഈ റോഡില്‍ കാല്‍നട യാത്രക്കാര്‍ക്കായും പ്രത്യേകം നടപ്പാതയുണ്ട്.

ട്രേഡ് യൂണിയന്‍ നേതാവും ഐറിഷ് സിറ്റിസന്‍ ആര്‍മി അംഗവുമായിരുന്ന റോസി
ഹാക്കറ്റിന്റെ അനുസ്മരണാര്‍ത്ഥമാണ് പാലത്തിനു അവരുടെ പേര്
നല്കിയിരിക്കുന്നത്. ഐറിഷ് സിറ്റിസന്‍ ആര്‍മിയുടെ സ്ഥാപകാംഗമാണ് റോസി
ഹാക്കറ്റ്. അയര്‍ലണ്ടില്‍ ഒരു വനിതയുടെ പേരില്‍ നിര്‍മ്മിക്കുന്ന ആദ്യ പാലം എന്ന
പ്രത്യേകത കൂടിയുണ്ട് ഇതിന്. ഐറിഷ് ചരിത്രത്തില്‍ റോസി ഹാക്കറ്റിന്
അവഗണിക്കാനാകാത്ത സ്ഥാനമുണ്ടെന്ന് പാലം ഉദ്ഘാടനം ചെയ്ത ലിയോ വരദ്കര്‍
പറഞ്ഞു.palam

സ്വാതന്ത്ര്യം കിട്ടി ഇത്രയും വര്‍ഷങ്ങള്‍ക്ക് ശേഷവും ഐറിഷ് ചരിത്രത്തില്‍
സുപ്രധാന സംഭാവനകള്‍ നല്കിയ വനിതാ നേതാക്കളെ അംഗീകരിക്കാന്‍
സാധിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഡബ്ലിന്‍ കൌണ്‍സിലര്‍മാര്‍
നിര്‍ദ്ദേശിച്ച ഒന്നിലധികം പേരുകളില്‍ നിന്നാണ് റോസി ഹാക്കറ്റിന്റെ പേര്
തെരഞ്ഞെടുത്തത്. 2009 ല്‍ ഡോക്ക് ലാന്‍ഡ്‌സില്‍ സാമുവല്‍ ബെക്കെറ്റ് പാലം
നിര്‍മ്മിച്ചതിന് ശേഷം ഇത് ആദ്യമായാണ് അയര്‍ലണ്ടില്‍ പുതിയതായി ഒരു പാലം പണി
കഴിപ്പിക്കുന്നത്. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് പാലം
നിര്‍മ്മാണത്തിനു പണം അനുവദിച്ചത്.

Scroll To Top