Friday December 02, 2016
Latest Updates

ഡബ്ലിന്‍ സിറ്റി സെന്ററില്‍ 25 ലക്ഷം യൂറോ ചിലവില്‍ ഹൈന്ദവ ക്ഷേത്രം പണിയാന്‍ തീരുമാനമായി

ഡബ്ലിന്‍ സിറ്റി സെന്ററില്‍ 25 ലക്ഷം യൂറോ ചിലവില്‍ ഹൈന്ദവ ക്ഷേത്രം പണിയാന്‍ തീരുമാനമായി

ഡബ്ലിന്‍ :ഡബ്ലിന്‍ സിറ്റി സെന്ററില്‍ ബൃഹത്തായ സ്ഥല സൗകര്യങ്ങളോടെ ഹൈന്ദവക്ഷേത്രം നിര്‍മ്മിക്കാന്‍ തീരുമാനമായി.നഗരത്തില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് ആരാധനയര്‍പ്പിക്കാനും സന്ദര്‍ശകര്‍ക്ക് ഹൈന്ദവദര്‍ശനവും ,ഭാരതീയ സംസ്‌കൃതിയും പരിചയപ്പെടുത്താനും ഉദ്ദേശിച്ചു കൊണ്ട് ഇസ്‌കോണിന്റെ (ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ )ആഭിമുഖ്യത്തിലാണ് വേദിക് ടെമ്പിള്‍ നിര്‍മ്മിക്കുന്നത്.
25 ലക്ഷം യൂറോ (ഏകദേശം 22 കോടി രൂപ ) ചെലവ് പ്രതീക്ഷിക്കുന്ന വേദിക് ടെമ്പിള്‍ 2019 ഓടെ പൂര്‍ത്തിയാക്കാനാണ് പദ്ധതിയെന്ന് ഇസ്‌കോണ്‍ ഭാരവാഹികള്‍ ‘ഐറിഷ് മലയാളി’യോട് പറഞ്ഞു.

മൊത്തം 11000 സ്‌ക്വയര്‍ ഫീറ്റ് വിസ്തൃതിയുള്ള ക്ഷേത്ര സമുച്ഛയത്തില്‍ ഭജന ഹാള്‍ ,ഓഫിസുകള്‍ ,ഡോര്‍മിറ്റരി ,ഭക്ഷണശാല എന്നിവ ഉള്‍പ്പെട്ടിട്ടുണ്ട്.

ഇന്ത്യാക്കാരുടെയും ഐറിഷുകാരുടെയും സംയുക്താഭിമുഖ്യത്തില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ഹിന്ദുമത വിശ്വാസികള്‍ ഇസ്‌കൊണില്‍ അംഗമാണ്.

സിറ്റി സെന്ററിലെ ഓ കോണല്‍ സ്ട്രീറ്റില്‍ 1978 മുതല്‍ പ്രവര്‍ത്തിച്ചു വരുന്ന ഇസ് കോണ്‍ കൃഷ്ണ കേന്ദ്രത്തില്‍നിലവില്‍ എല്ലാ ദിവസവും ഭാരതീയ സംസ്‌കൃതിയെ പരിചയപ്പെടുത്തുന്ന പരിപാടികള്‍ നടത്തപ്പെടുന്നുണ്ട്.പ്രവേശനത്തിന് പ്രത്യേക ഫീസോ അനുമതിയോ നിബന്ധനകളോ ഇല്ല.ഞായറാഴ്ച്ചകളില്‍ മൂന്ന് മണിയ്ക്ക് ആരംഭിക്കുന്ന സണ്‍ഡേ ഫീസ്റ്റില്‍ പ്രഭാഷണം,ഭജന ,സദ്യ എന്നിവയുണ്ടാവും.


ശനിയാഴ്ച്ചകളിലാണ് ഡബ്ലിന്‍ തെരുവുകളില്‍ പൊതു ഭജന നിശ്ചയിക്കപ്പെട്ടിരിക്കുന്നതെങ്കിലും സന്നദ്ധഭടന്‍മാര്‍ മിക്ക ദിവസങ്ങളിലും കൃഷ്ണഗാഥ പാടി നടക്കാറുണ്ട്.
ക്ഷേത്രം പൂര്‍ത്തിയാവുന്നതോടെ ഡബ്ലിനിലെ ആറായിരത്തില്‍ അധികം വരുന്ന ഹിന്ദുമത വിശ്വാസികള്‍ക്ക് പൊതു ആരാധനാ കേന്ദ്രമാവുന്നതിന്റെ സന്തോഷത്തിലാണ് ഇസ്‌കോണ്‍ പ്രവര്‍ത്തകര്‍like-and-share

Scroll To Top