Friday December 09, 2016
Latest Updates

ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ നാമയില്‍ നിന്ന് ഹോട്ടല്‍ ഏറ്റെടുത്തു; 70 കുടുംബങ്ങള്‍ക്ക് താമസ സൗകര്യമൊരുക്കും 

ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ നാമയില്‍ നിന്ന് ഹോട്ടല്‍ ഏറ്റെടുത്തു; 70 കുടുംബങ്ങള്‍ക്ക് താമസ സൗകര്യമൊരുക്കും 

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ നാമയില്‍ നിന്ന് ഒരു ഹോട്ടല്‍ ഏറ്റെടുത്തു.ഭവനരഹിതര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതിന് വേണ്ടിയാണ് ഹോട്ടല്‍ ഏറ്റെടുത്തത്. ഇതോടെ 70 കുടുംബങ്ങള്‍ക്ക് എങ്കിലും താമസ സൗകര്യം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. മാസങ്ങളായി ഹോട്ടലുകളില്‍ താമസിച്ചിരുന്നവര്‍ക്ക് താല്‍ക്കാലികമായെങ്കിലും താമസ സൗകര്യം ലഭിച്ചിരിക്കുകയാണ്. അതേസമയം ഇത് താല്‍ക്കാലിക സൗകര്യം മാത്രമാണെനും ഡബ്ലിനിലെ ഭവന പ്രതിസന്ധിക്ക് ഇത്‌കൊണ്ട് പരിഹാരമായെന്ന് കരുതേണ്ടെന്നും സന്നദ്ധ സംഘടനയായ സബ്ലിന്‍ സൈമണ്‍ കമ്യൂണിറ്റി വ്യക്തമാക്കി..

ഹോട്ടലുകളിലും താല്‍ക്കാലിക താമസ സൌകര്യങ്ങളിലും താമസിക്കുന്നവരുടെ എണ്ണം കുറച്ച് കൊണ്ട് വരാന്‍ ഡബ്ലിന്‍ കൌണ്‍സിലും വിവിധ ഹോംലെസ് ചാരിറ്റി സംഘടനകളും നടപടി തുടങ്ങിയിട്ടുണ്ട്. ഇരു വിഭാഗങ്ങളുടെയും പ്രവര്‍ത്തന ഫലമായി നേരത്തെ 186 കുടുംബങ്ങള്‍ ഹോട്ടലുകളിലും മറ്റും താമസിച്ചിരുന്നത് ഇപ്പോള്‍ 154 ആയി കുറഞ്ഞിട്ടുണ്ട്. ഭവന പ്രതിസന്ധി പരിഹരിക്കുന്നതിന് ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ സ്വീകരിക്കുന്ന ഏത് നടപടിയുമായും സഹകരിക്കുമെന്ന് ഡബ്ലിന്‍ സൈമണ്‍ വക്താവ് സാം മഗിന്നസ് പറഞ്ഞു. ഇപ്പോള്‍ ഒഴിഞ്ഞു കിടക്കുന്ന വീടുകളില്‍ അറ്റകുറ്റപ്പണികള്‍ പുരോഗമിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

ഒഴിഞ്ഞു കിടക്കുന്ന വീടുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി ഹൌസിംഗ് മന്ത്രി ജാന്‍ ഓ സുള്ളിവന്‍ 5.3 മില്യന്‍ യൂറോ അനുവദിച്ചിരുന്നു. ഡബ്ലിന്‍ മേഖലയില മാത്രം 325 ഓളം വീടുകളാണ് ഒഴിഞ്ഞു കിടക്കുന്നത്. അതിനിടെ പ്രോപ്പര്‍ട്ടി ഡവലപ്പര്‍മാരുമായി ചേര്‍ന്ന് പുതിയ വീടുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പദ്ധതികളും ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ ആവിഷ്‌ക്കരിക്കുന്നുണ്ട്.

Scroll To Top