Friday December 09, 2016
Latest Updates

ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ വീടുകള്‍ക്ക് വാടക വര്‍ദ്ധിപ്പിക്കും

ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ വീടുകള്‍ക്ക് വാടക വര്‍ദ്ധിപ്പിക്കും

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിലെ താമസക്കാര്‍ക്ക് വീണ്ടും ഒരു തിരിച്ചടി നല്‍കിക്കൊണ്ട് സിറ്റി കൗണ്‍സില്‍ വീടുകള്‍ക്ക് വാടക വര്‍ദ്ധിക്കുന്നു. ക്രിസ്തുമസിനോടനുബന്ധിച്ചു നടത്തിയ അറിയിപ്പിലാണ് സിറ്റി കൗണ്‍സില്‍ വാടക വര്‍ദ്ധനവു കൂടി ഉള്‍പ്പെടുത്തിയത്. വരുമാനം കുറഞ്ഞവരെയാണ് ഈ വാടകവര്‍ദ്ധനവ് പ്രതികൂലമായി ബാധിക്കാന്‍ പോകുന്നത്.

അടുത്ത 12 മാസങ്ങള്‍ക്കുള്ളില്‍ തന്നെ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരുത്താന്‍ നടപടികള്‍ സ്വീകരിക്കുമെന്നാണ് കൗണ്‍സില്‍ അറിയിച്ചത്. 14ശതമാനത്തോളം വാടക വര്‍ദ്ധനവാണ് കൗണ്‍സില്‍ അറിയിപ്പില്‍ സൂചിപ്പിച്ചിട്ടുള്ളത്.
അടുത്ത ജൂലായോടുകൂടി 7ശതമാനത്തോളം വര്‍ദ്ധനവ് വാടക ബില്ലില്‍ കൂടുതല്‍ കണ്ടുതുടങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബാക്കിയുള്ള 7 ശതമാനം 2015 ജനുവരിയോടെ വര്‍ദ്ധിപ്പിച്ചുതുടങ്ങും.
ഒരു കുടുംബത്തിന് ശരാശരി 50 യൂറോ വച്ച് പ്രതിമാസം കൂടുതല്‍ ചാര്‍ജ് അടക്കേണ്ടിവരുമെന്നാണ് ഇപ്പോഴത്തെ കണക്കുകള്‍ പറയുന്നത്. എന്നാല്‍ അത് അവരുടെ വരുമാനംകൂടി കണക്കിലെടുത്തുള്ളതായിരിക്കും.
പല രാഷ്ട്രീയക്കാരും അടുത്ത മാസം നടത്താനിരിക്കുന്ന വോട്ടെടുപ്പോടെ ബജറ്റ് 2014നോടുള്ള തങ്ങളുടെ എതിര്‍പ്പു പ്രകടിപ്പിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. 14 ശതമാനത്തിന്റെ വാടക വര്‍ദ്ധനവ് ഉള്‍പ്പെടുത്തിയ നാഷണല്‍ റെന്റ് സ്‌കീം ഈ ബജറ്റിലാണ് അവതരിപ്പിക്കപ്പെട്ടത്.
ജൂലൈയോടെ 7ശതമാനം വര്‍ദ്ധനവ് നടപ്പിലാക്കിത്തുടങ്ങുമെന്നാണ് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ മാനേജര്‍ ഓവന്‍ കീഗന്‍ അറിയിച്ചിട്ടുണ്ട്.
ഒട്ടേറെ കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലാക്കാനാണ് ഇത്തരം പദ്ധതികള്‍ നടപ്പിലാക്കുന്നതില്‍ ഫിന്‍ഫാള്‍ കൗണ്‍സിലര്‍ ടോം ബ്രബാസണ്‍ എതിര്‍പ്പ് അറിയിച്ചിട്ടുണ്ട്.
പല കുടുംബങ്ങളെയും ക്രിസ്തുമസ് ദിനത്തില്‍ ഞെട്ടിപ്പിക്കുന്ന വാര്‍ത്തയാണ് ഇതുവഴി കേള്‍ക്കേണ്ടി വന്നതെന്നും ബ്രബാസണ്‍ പറഞ്ഞു. ഈ പദ്ധതിയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ കൗണ്‍സില്‍ നാണക്കേടുകൊണ്ട് തലതാഴ്‌ത്തേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇത്തരം ഒരു പദ്ധതിയുമായി മുന്നോട്ടുപോവുകയാണെങ്കില്‍ ആരുടെ വശത്തുനില്‍ക്കണമെന്ന സംശയവുമായി നില്‍ക്കുകയാണ് ലേബര്‍ പാര്‍ട്ടി അംഗങ്ങള്‍.
ഡബ്ലിന്‍ സിറ്റിയില്‍ ഏറ്റവും അധികം സീറ്റുകള്‍ ഉള്ളത് ലേബര്‍ പാര്‍ട്ടിക്കാണ്. എന്നിരുന്നാല്‍ കൂടി ഫിന്‍ഫാള്‍ ഇതിനെ എതിര്‍ക്കുക തന്നെ ചെയ്യുമെന്നാണ് ബ്രബാസണ്‍ പറഞ്ഞു.
ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ഫിനാന്‍സ് ഹെഡ് കാത്തി ക്വിന്നും ഓവന്‍ കീഗനും ഈ ബജറ്റ് പാസാക്കുന്നതിന് പുതുവര്‍ഷാദ്യത്തില്‍ അല്‍പ്പം വെള്ളംകുടിക്കേണ്ടിവരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.മുപ്പതിനായിരത്തോളം വീടുകളാണ് സിറ്റി കൌണ്‍സിലിനുള്ളത് .ഇപ്പോള്‍ തന്നെ നാമമാത്ര വാടകയാണ് ഇത്തരം വീടുകളില്‍ നിന്നും ഈടാക്കുന്നത്

Scroll To Top