Thursday December 08, 2016
Latest Updates

ഡബ്ലിന്‍ സിറ്റിയില്‍ മഹാത്മാ ഗാന്ധിയുടെ പേരില്‍ റോഡ് വരുന്നു

ഡബ്ലിന്‍ സിറ്റിയില്‍ മഹാത്മാ ഗാന്ധിയുടെ പേരില്‍ റോഡ് വരുന്നു

ഡബ്ലിന്‍ :മഹാത്മാ ഗാന്ധിയുടെ പേരില്‍ ഡബ്ലിന്‍ നഗരത്തിലും റോഡ് വരുന്നു.ലോകത്തിലെ മിക്ക പ്രധാനനഗരങ്ങളിലും ഗാന്ധിജിയുടെ പേരില്‍ ഏതെങ്കിലും സ്മാരകങ്ങള്‍ ഉള്ളപ്പോള്‍ ഡബ്ലിന്‍ ഗാന്ധിജിയ്ക്ക് വേണ്ട പരിഗണന നല്കിയില്ലെന്ന പരാതി ഇതോടെ മാറുകയാണ്.

ഏതു റോഡിനാണ് ഗാന്ധിജിയുടെ പേര് നല്‍കേണ്ടതെന്ന് ഇന്ത്യന്‍ കമ്മ്യൂണിറ്റിയുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ഡബ്ലിന്‍ സിറ്റി കൗണ്‍സില്‍ ആരോഗ്യ ക്ഷേമ കാര്യ കമ്മിറ്റി ചെയര്‍മാനും , സ്മാരകനാമകരണസമിതിയുടെ അധ്യക്ഷനുമായ കൌണ്‍സിലര്‍ ഡര്‍മറ്റ് ലേസി അറിയിച്ചു.അതിനായുള്ള യോഗം ഫെബ്രുവരിയില്‍ തന്നെ വിളിച്ചു ചേര്‍ക്കുമെന്നും ലേസി പറഞ്ഞു.

ഏഷ്യന്‍ വംശജര്‍ ധാരാളമായുള്ള ഏതെങ്കിലും പ്രദേശത്തെ റോഡിനാവും ഗാന്ധിജിയുടെ പേര് നല്‍കുക..ഡബ്ലിന്‍ സിറ്റി ഇന്റര്‍ കള്‍ച്ചറല്‍ വര്‍ക്കിംഗ് ഗ്രൂപ്പ് ഈ ആവശ്യം ഉന്നയിച്ച് സിറ്റി കൌണ്‍സിലിന് നിവേദനം നല്‍കിയിരുന്നു.

ഫെബ്രുവരിയില്‍ ചേരുന്ന യോഗത്തില്‍ സംബന്ധിച്ചു നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ താത്പര്യമുള്ളവര്‍ താഴെപറയുന്ന ഫോണ്‍ നമ്പറില്‍ ബന്ധപ്പെടെണ്ടതാണ് .

089489 5416

Scroll To Top