Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ സിറ്റിയില്‍ പുതിയ മാര്‍ക്കറ്റ് :പഴം പച്ചക്കറികള്‍ക്ക് വില കുറച്ച് നല്‍കുമെന്ന് സിറ്റി കൗണ്‍സില്‍

ഡബ്ലിന്‍ സിറ്റിയില്‍ പുതിയ മാര്‍ക്കറ്റ് :പഴം പച്ചക്കറികള്‍ക്ക് വില കുറച്ച് നല്‍കുമെന്ന് സിറ്റി കൗണ്‍സില്‍

ഡബ്ലിന്‍: ഡബ്ലിന്‍ സിറ്റിയില്‍ പഴങ്ങള്‍ക്കും പച്ചക്കറികള്‍ക്കും മാത്രമായി വിക്ടോറിയന്‍ മാര്‍ക്കറ്റ് ഒരുക്കുന്നതിന് സിറ്റി അധികൃതര്‍ പദ്ധതിയൊരുക്കുന്നു.

തലസ്ഥാന നഗരിയില്‍ ചരിത്രവിജയമാക്കാനായി ഒരു പുതിയ മാര്‍ക്കറ്റ് ശ്രേണി തന്നെ ആരംഭിക്കുക എന്നതാണ് ഇപ്പോള്‍ ഡബ്ലിന്‍ സിറ്റി കൌണ്‍സില്‍ ലക്ഷ്യമിടുന്നത്. അതിവിശാലമായാണ് ഒരു പുതിയ ഫുഡ് മാര്‍ക്കറ്റ് ഡബ്ലിനില്‍ ഒരുങ്ങുന്നത്..
കേപല്‍ സ്ട്രീറ്റിനും ഫോര്‍ കോര്‍ട്ടിനും ഇടയിലുള്ള മാര്‍ക്കറ്റ് ഹാള്‍ ഇതിനായി 2012 മുതല്‍ തന്നെ പുതുക്കി സൂക്ഷിച്ചിരിക്കുകയാണ് കൗണ്‍സില്‍.

ഇനി ആഴ്ച്ചകള്‍ക്കകം തന്നെ പുതുക്കിയ രീതിയിലുള്ള ഒരു പച്ചക്കറി പഴവര്‍ഗങ്ങളുടെ മാര്‍ക്കറ്റ് ഇവിടെ ക്രമീകരിക്കപ്പെടുകയും ചെയ്യും.

3 മില്ല്യന്‍ യൂറോ ചിലവഴിച്ചുകൊണ്ട് ഈ വര്‍ഷം അവസാനത്തോടെ ആരംഭിക്കുന്ന പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തീരുന്നതോടെ അടുത്ത വര്‍ഷം സെപ്തംബറില്‍ തന്നെ വ്യാപാരികള്‍ക്ക് മാര്‍ക്കറ്റിലേക്ക് പ്രവേശനവും സാധ്യമാവും.
ബേക്കറി ഉത്പന്നങ്ങളും പച്ചക്കറികളും പഴവര്‍ഗങ്ങളും മത്സങ്ങളും വിവിധതരം സ്റ്റാളുകളും ഒത്തുചേര്‍ന്ന വളരെ ആകര്‍ഷകമായ ഒരു മാര്‍ക്കറ്റ് തന്നെയാണ് കൗണ്‍സില്‍ ലക്ഷ്യമിട്ടിരിക്കുന്നതെന്ന് പ്ലാനിംഗ് ചീഫ് ജിം കിയോഗാന്‍ പറഞ്ഞു.
റീടെയ്‌ലേര്‍സിനും ഹോള്‍സെയ്‌ലേര്‍സിനും പ്രത്യേകം തരംതിരിച്ചിരിക്കുന്ന സംവിധാനങ്ങളാണ് ഇവിടെ ഒരുക്കപ്പെടുക. 40തോളം സ്ഥിര സ്റ്റാളുകളാണ് റീടെയ്‌ലേര്‍സിനായി ഒരുക്കിയിരിക്കുന്നത്. 40തോളം വരുന്ന താല്‍ക്കാലിക സ്റ്റാളുകളും ഉണ്ടായിരിക്കും. എല്ലാ വിധ സൗകര്യങ്ങളും മാര്‍ക്കറ്റില്‍ ഒരുക്കുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.

വില കുറച്ചു പഴങ്ങളും പച്ചക്കറികളും ലഭ്യമാക്കാനുള്ള പദ്ധതിയും ഇതിന്റെ ഭാഗമായി ഉണ്ടെന്ന് സിറ്റി കൌണ്‍സില്‍ അറിയിച്ചു

Scroll To Top