Sunday December 04, 2016
Latest Updates

ഡബ്ലിന്‍ സിറ്റിയില്‍ ഇന്ന് മുതല്‍ പുതിയ വാട്ടര്‍ മീറ്ററുകള്‍ പിടിപ്പിച്ചുതുടങ്ങും

ഡബ്ലിന്‍ സിറ്റിയില്‍ ഇന്ന് മുതല്‍ പുതിയ വാട്ടര്‍ മീറ്ററുകള്‍ പിടിപ്പിച്ചുതുടങ്ങും

ഡബ്ലിന്‍ :സിറ്റിയിലെ ആദ്യ വാട്ടര്‍ മീറ്റര്‍ ഇന്നു മുതല്‍ പിടിപ്പിച്ചു തുടങ്ങും. അര്‍ടെയ്ന്‍ ബ്യൂമൗണ്ട് ഭാഗങ്ങളിലാണ് ഇന്ന് വാട്ടര്‍ മീറ്ററിന്റെ ജോലികള്‍ നടക്കുക.
പൊതു ഇടങ്ങളിലാണ് വാട്ടര്‍ മീറ്റര്‍ പിടിപ്പിക്കുന്നത്. രാവിലെ 8മണിയോടെ ആരംഭിക്കുന്ന ജോലികള്‍ വൈകിട്ട് 6മണിവരെ നീളുമെന്നാണ് റിപ്പോര്‍ട്ട്.
ജോലി ചെയ്യുന്ന രീതിക്കനുസരിച്ച് ഓരോ വാട്ടര്‍ മീറ്റര്‍ ജോലിക്കും 15മിനിട്ടുമുതല്‍ രണ്ടുമണിക്കൂര്‍ വരെ സമയം വേണമെന്നാണ് കണക്കാക്കിയിരിക്കുന്നത്.
ഫൂട്പാത്തിനു താഴെയായി തുരങ്കത്തിലെ വാട്ടര്‍ ബോക്‌സുകളിലാണ് വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിക്കേണ്ടത്. ഇത് പൊതു സ്ഥലങ്ങള്‍ മാത്രമുള്‍പ്പെടുന്നിടത്താണ്.
ഐറിഷ് വാട്ടര്‍ ഐഡന്റിഫിക്കേഷന്‍ വകുപ്പിലെ ജോലിക്കാരാണ് മീറ്റര്‍ പിടിപ്പിക്കുന്ന ജോലിയില്‍ ഉള്ളത്. ഇവര്‍ക്ക് പ്രത്യേക യൂണിഫോമുകള്‍ നിര്‍ബന്ധമാണ്. ജോലിക്കാരോട് വീട്ടു പരിസരങ്ങളിലേക്ക് പ്രവേശിക്കരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മീറ്റര്‍ ഉറപ്പിക്കുന്ന ജോലികള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് 14 ദിവസങ്ങള്‍ക്കുമുന്‍പ് തന്നെ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മീറ്ററിന് പ്രത്യേക ചാര്‍ജുകള്‍ ഏര്‍പ്പെടുത്തിയിട്ടില്ലെങ്കിലും വാട്ടര്‍ ചാര്‍ജിന്റെ കൂടെ ഇതും കൂടി ഉള്‍ക്കൊള്ളിച്ച് പുതിയ നിരക്ക് 2014ന്റെ അവസാനത്തോടെ തന്നെ പുറത്തുവരും. 2015 ജനുവരിയില്‍ ഇതനുസരിച്ചുള്ള ബില്ല് ഇറക്കുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്.
ഒരു മില്ല്യണ്‍ അടുത്ത മൂന്നു വര്‍ഷങ്ങളിലായി അയര്‍ലണ്ടില്‍ അങ്ങോളമിങ്ങോളം സ്ഥാപിക്കാനാണ് പദ്ധതി.

Scroll To Top