Friday December 09, 2016
Latest Updates

ഡബ്ലിന്‍ സയന്‍സ് ഗ്യാലറിയുടെ ശാഖ ബാംഗ്ലൂരിലും തുടങ്ങുന്നു

ഡബ്ലിന്‍ സയന്‍സ് ഗ്യാലറിയുടെ ശാഖ ബാംഗ്ലൂരിലും തുടങ്ങുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ സയന്‍സ് ഗ്യാലറിയുടെ ശാഖ ബാംഗ്ലൂരിലും തുടങ്ങുന്നു. ശാസ്ത്രകുതുകികള്‍ക്കും ശാസ്ത്ര വിദ്യാര്‍ത്ഥികള്‍ക്കും വേണ്ടിയുള്ള സെന്ററാണ് ബാംഗ്ലൂരില്‍ തുടങ്ങുന്നത്. ഡബ്ലിന്‍ ട്രിനിറ്റി കോളജില്‍ പ്രവര്‍ത്തിക്കുന്നസയന്‍സ് ഗ്യാലറി ഇന്റര്‍നാഷ്ണലിന്റെ ഉടമസ്ഥതയില്‍ പ്രവര്‍ത്തിക്കുന്ന ലാഭരഹിത സ്ഥാപനമാണ് ഡബ്ലിന്‍ സയന്‍സ് ഗ്യാലറി. ഇതിന്റെ ശാഖ ബാംഗ്ലൂരില്‍ തുടങ്ങുന്നത്സംബന്ധിച്ച് സയന്‍സ് ഗ്യാലറി ഇന്റര്‍നാഷ്ണലും കര്‍ണാടക സര്‍ക്കാരും തമ്മില്‍ കരാറിലെത്തി.

സയന്‍സ് ഗ്യാലറി ബംഗളുരു എന്നായിരിക്കും ഇന്ത്യന്‍ ശാഖയുടെ പേര്. വിദേശരാജ്യങ്ങളില്‍ വിദേശ യൂണിവേഴ്‌സിറ്റികളുമായി സഹകരിച്ച് ഡബ്ലിന്‍ സയന്‍സ് ഗ്യാലറിയുടെ ശാഖകള്‍ തുടങ്ങുന്നതിനുള്ള പദ്ധതിയുടെ ഭാഗമായാണ് ബാംഗ്ലൂര്‍ ശാഖ തുടങ്ങാന്‍ കരാറായത്. പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിന്റെ 1.3 മില്യന്‍ ഡോളര്‍ ധനസഹായത്തോടെയാണ് പദ്ധതി തുടങ്ങുന്നത്. ഐറിഷ് മന്ത്രി ഡാമിയന്‍ ഇംഗ്ലീഷിന്റെ ഇന്ത്യ സന്ദര്‍ശനത്തിലാണ് ഇത് സംബന്ധിച്ച് ധാരണയായത്.

കര്‍ണാടക സര്‍ക്കാരുമായി ബാംഗ്ലൂരില്‍ നടന്ന ചര്‍ച്ചയില്‍ എംഒയു ഒപ്പുവച്ചു.ബംഗുലുരു ഗ്യാലറി ഇന്ത്യ, അയര്‍ലണ്ട് ബന്ധം മെച്ചപ്പെടുത്തുമെന്ന് ഡാമിയന്‍ ഇംഗ്ലീഷ് പറഞ്ഞു. ബാംഗ്ലൂരിന് പുറമേ ലണ്ടനില്‍ തുടങ്ങിയ ഡബ്ലിന്‍ സയന്‍സ്ഗ്യാലറി 2016 ല്‍ പ്രവര്‍ത്തനം തുടങ്ങും. മെല്‍ബണ്‍ യൂണിവേഴ്‌സിറ്റിയിലും സിറ്റി കോളജ് ന്യുയോര്‍ക്കിലും ഉടന്‍ തന്നെ ഡബ്ലിന്‍ സയന്‍സ് ഗ്യാലറിയുടെ ശാഖകള്‍ നിലവില്‍വരും

Scroll To Top