Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ വെസ്റ്റില്‍ ഉപതിരഞ്ഞെടുപ്പ് ലോക്കല്‍ ഇലക്ഷനോപ്പം മെയ് മാസം നടത്തിയേക്കും

ഡബ്ലിന്‍ വെസ്റ്റില്‍ ഉപതിരഞ്ഞെടുപ്പ് ലോക്കല്‍ ഇലക്ഷനോപ്പം മെയ് മാസം നടത്തിയേക്കും

ഡബ്ലിന്‍ :ഒരു ഉപ തിരഞ്ഞെടുപ്പിനുള്ള സാധ്യത തെളിഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാജിവച്ചിറങ്ങിയ  റ്റിഡി പാട്രിക് നള്‍ട്ടിയുടെ മണ്ഡലത്തിലേക്ക് പുതിയ റ്റി ഡി യെ തിരഞ്ഞെടുക്കുന്നതിനായി അടുത്ത ആറു മാസത്തിനുള്ളില്‍ തന്നെ ഉപ തിരഞ്ഞെടുപ്പ് നടത്തുമെന്നാണ് ലോക്കല്‍ ഗവണ്‍മെന്റ് മന്ത്രി ഫില്‍ ഹോഗന്‍ പറഞ്ഞത്.
കഴിഞ്ഞ ദിവസമാണ് പാട്രിക് നള്‍ട്ടി രാജി വച്ചത്. രാത്രി ഒരു കൗമാരപ്രായക്കാരിയായ കുട്ടിക്കും അവളുടെ അമ്മയ്ക്കും ഫേസ്ബുക്ക് വഴി മോശം രീതിയിലുള്ള മെസ്സേജുകള്‍ അയച്ചതിനാലാണ് നള്‍ട്ടി രാജി വച്ചത്. മദ്യപിച്ചതിനാലാണ് ഇത്തരത്തിലുള്ള ഒരു മെസ്സേജ് അയച്ചുപോയതെന്ന് ന്യായീകരണമുണ്ട്.
വാര്‍ത്ത ഒരു പത്രത്തില്‍ അടിച്ചുവരുന്നതിനും വിവാദം ആളിപ്പടരുന്നതിനും മണിക്കൂറുകള്‍ക്ക് മുന്‍പ് തന്നെ നള്‍ട്ടി രാജിവച്ചിറങ്ങിയിരുന്നു.
വിവാദത്തെ പൊക്കിയെടുത്ത പത്രം രണ്ടുപേജിലാണ് ഇതുമായി ബന്ധപ്പെട്ട വിശദീകരണങ്ങളും വാര്‍ത്തയും നല്‍കിയത്. ഫേസ്ബുക്ക് വഴി പാസ് ചെയ്യപ്പെട്ട മെസ്സേജുകളില്‍ ചിലതില്‍ ലൊക്കേഷനുകളുടെ സൂചന വച്ച് അത് ലെയ്ന്‍സ്റ്റര്‍ ഹൗസിനടുത്തുനിന്നാണ് അയച്ചിരിക്കുന്നത് എന്ന് മനസിലായിരുന്നതായാണ് പത്രം വിവരിക്കുന്നത്.
രാജി വച്ചിറങ്ങുന്നതിനിടയില്‍ തെറ്റ് നള്‍ട്ടി സമ്മതിക്കുകയും പെണ്‍കുട്ടിയോടും അവളുടെ കുടുംബത്തോടും മാപ്പു പറയുകയും ചെയ്തു. മാധ്യമങ്ങളുമായി ഇപ്പോള്‍ തുറന്ന ഒരു ഏറ്റുപറച്ചിലിന് തയ്യാറല്ലെന്ന് നള്‍ട്ടി വ്യക്തമാക്കിയിട്ടുണ്ട്.
വരുന്ന യൂറോപ്യന്‍, ലോക്കല്‍ ഇലക്ഷനുകളുടെ ഒപ്പം മെയ്യിലോ അതല്ലെങ്കില്‍ മറ്റൊരു മാസമോ ഉപതിരഞ്ഞെടുപ്പ് നടത്തുമെന്നും ആറുമാസത്തില്‍ക്കൂടുതല്‍ നള്‍ട്ടിയുടെ സീറ്റ് ഒഴിച്ചിടില്ലെന്നുമാണ് മന്ത്രി ഹോഗന്‍ പറഞ്ഞത്.

വളരെ മോശം രീതിയിലുള്ള പ്രവര്‍ത്തിയാണ് ഇഥ്തരത്തില്‍ ഒരു രാഷ്ട്രീയ പ്രവര്‍ത്തകനില്‍ നിന്നും ഉണ്ടായിരിക്കുന്നതെന്നാണ് ജനങ്ങളില്‍ നിന്നുള്ള പ്രതികരണത്തില്‍ തെളിയുന്നത്. ഡബ്ലിന്‍ വെസ്റ്റിലെ ജനങ്ങള്‍ക്ക് വളരെയധികം ഞെട്ടലുളവാക്കിയ വിവാദമാണ് പൊങ്ങിവന്നതെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.
ഇപ്പോള്‍ ഒഴിവു വന്നിരിക്കുന്ന സീറ്റിലേക്ക് ഫിന്ന ഫാളിന്റെ സ്ഥാനാര്‍ത്ഥിയായി കൗണ്‍സിലര്‍ ഡേവിഡ് മക്ഗിന്നസ് മത്സരിക്കുമെന്നാണ് ഇപ്പോഴത്തെ സംസാരം.

മേഖലയിലെ സിന്‍ഫിന്‍ പ്രതിനിധിയായ പോള്‍ ഡൊണോലി നള്‍ട്ടിയുടെ പെട്ടെന്നുള്ള രാജിയെ സ്വാഗതം ചെയ്തു.

Scroll To Top