Friday December 09, 2016
Latest Updates

ഡബ്ലിന്‍ വെബ് സമ്മിറ്റിന്റെ ആദ്യ ദിനം തന്നെ കല്ലുകടി

ഡബ്ലിന്‍ വെബ് സമ്മിറ്റിന്റെ ആദ്യ ദിനം തന്നെ കല്ലുകടി

ഡബ്ലിന്‍: ഡബ്ലിന്‍ വെബ് സമ്മിറ്റിന്റെ ആദ്യ ദിനം തന്നെ കല്ലുകടി. സമ്മിറ്റ് നടക്കുന്ന ഡബ്ലിന്‍ ആര്‍.ഡി.എസില്‍ വൈ ഫൈ ഇല്ലാത്തതാണ് ആദ്യ ദിനം തന്നെ കല്ലുകടിയായത്. ആദ്യദിനം തന്നെ മണിക്കൂറുകളോളം വൈ ഫൈ കണക്ടിവിറ്റി ലഭ്യമായില്ല. ഇതേതുടര്‍ന്ന് സമ്മിറ്റ് സി.ഇ.ഒ പാഡി കൊസ്‌ഗ്രേവ് സമ്മിറ്റ് പ്രതിനിധികളോട് രണ്ട് തവണ മാപ്പ് പറയേണ്ടി വന്നു. സാങ്കേതിക വിദഗ്ദര്‍പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചു കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം ഇന്നലെ രാവിലെ 15 മിനിറ്റ് മാത്രമേ വൈ ഫൈ കണക്ടിവിറ്റി പ്രശ്‌നംഉണ്ടായിരുന്നുള്ളൂ എന്ന് ആര്‍.ഡി.എസ് ചീഫ് എസ്‌കിക്യൂട്ടീവ് മൈക്കല്‍ ഡഫി പറഞ്ഞു. 17,000 ഡിവൈസുകളാണ് ആര്‍.ഡി.എസിന്റെ വൈ ഫൈയുമായി കണക്റ്റ് ചെയ്തിരുന്നത്. ഇതാകാം പ്രശ്‌നത്തിനു കാരണമെന്ന് ആര്‍.ഡി.എസ് മേധാവി പറഞ്ഞു. സമ്മിറ്റ് പ്രതിനിധികള്‍ക്ക് മികച്ച സാങ്കേതിക അനുഭവം ലഭ്യമാക്കാന്‍ ശ്രമിക്കുമെന്നും ആര്‍.ഡി.എസ് വ്യക്തമാക്കി.

പ്രധാനമന്ത്രി എന്‍ഡ കെന്നി, ഹഫിംഗ്ടണ്‍ പോസ്റ്റ് സി.ഇ.ഒ ജിമ്മി മെയ്മന്‍തുടങ്ങിയ പ്രമുഖര്‍ പങ്കെടുത്തു. ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള സംരംഭകരെ സ്വാഗതം ചെയ്യാന്‍ അയര്‍ലണ്ട് തയ്യാറാണെന്ന് പ്രധാനമന്ത്രി എന്‍ഡകെന്നി പറഞ്ഞു. ഇന്ത്യ ഉള്‍പ്പെടെ നൂറിലധികം രാജ്യങ്ങളില്‍ നിന്ന് 22,000പ്രതിനിധികള്‍ വെബ് സമ്മിറ്റില്‍ പങ്കെടുക്കാന്‍ എത്തിയിട്ടുണ്ട്

Scroll To Top