Sunday December 11, 2016
Latest Updates

ഡബ്ലിന്‍ വനിതാ മിനി മാരത്തോണില്‍ താരമാകാന്‍ 89 കാരി മുത്തശി

ഡബ്ലിന്‍ വനിതാ മിനി മാരത്തോണില്‍ താരമാകാന്‍ 89 കാരി മുത്തശി

ഡബ്ലിന്‍: ഡബ്ലിന്‍ മിനി വനിതാ മാരത്തോണില്‍ ഓടാന്‍ 89കാരി മുത്തശിയും. ജൂണ്‍ രണ്ടിന് നടക്കുന്ന മാരത്തോണില്‍ പത്ത് കിലോമീറ്ററാണ് ഓടേണ്ടത്. ടിപ്പററിയില്‍ നിന്നുള്ള മൌറീന്‍ ആംസ്‌ട്രോങ്ങ് എന്ന 89കാരി മുത്തശിയാണ് പ്രായം മറന്നു മാരത്തോണില്‍ ഓടാന്‍ തയ്യാറെടുക്കുന്നത്.

Maureenഇത് തുടര്‍ച്ചയായ ഇരുപതാം തവണയാണ് മൌറീന്‍ ഈ മാരത്തോണില്‍ പങ്കെടുക്കുന്നത്. ഡബ്ലിന്‍ മിനി വനിതാ മാരത്തോണ്‍ കൂടാതെ ടിപ്പററിയിലെ നിരവധി ദീര്‍ഘദൂര ഓട്ടങ്ങളില്‍ മൌറീന്‍ പങ്കെടുത്തിട്ടുണ്ട്. 

താന്‍ ഇപ്പോഴും പൂര്‍ണ്ണ ആരോഗ്യവതിയാണെന്ന് മൌറീന്‍ പറഞ്ഞു. ദിവസവും 3 മൈല്‍ നടക്കാനും വ്യായാമം ചെയ്യാനും താന്‍ സമയം കണ്ടെത്താറുണ്ടെന്നും അവര്‍ പറഞ്ഞു. താന്‍ പുകവലിക്കുകയോ മദ്യപിക്കുകയോ ചെയ്യാറില്ല. അതുകൊണ്ട് തന്നെ ഏത് ചെറുപ്പക്കാര്‍ക്കൊപ്പവും ഇന്നും ഓടാന്‍ താന്‍ ആരോഗ്യവതിയാണ് മൌറീന്‍ പറഞ്ഞു. അതേസമയം ട്രാക്കിലെ താരമായ ഈ മുത്തശ്ശി ഈ പ്രായത്തിലും പ്രത്യേക ആഹാരക്രമമൊന്നും ശീലിക്കുന്നില്ല. ഇഷ്ടമുള്ള എല്ലാ ആഹാരവും കഴിക്കുന്നതാണ് ഇവരുടെ രീതി. 

ഐറിഷ് ക്യാന്‍സര്‍ സൊസൈറ്റിക്ക് സംഭാവന നല്കുന്നത് ഉള്‍പ്പെടെയുള്ള ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും മൌറീന്‍ സജീവമാണ്. ജീവകാരുണ്യ പ്രവര്‍ത്തനത്തിനായി പണം സംഭരിക്കുന്നതിനാണ് ഇവര്‍ ഇത്തരം മത്സരങ്ങളില്‍ പങ്കെടുക്കുന്നത്. ഈ വര്‍ഷത്തെ ഡബ്ലിന്‍ വനിതാ മിനി മാരത്തോണില്‍ പങ്കെടുക്കുന്ന ഏറ്റവും പ്രായമുള്ള മത്സരാര്‍ത്ഥിയും മൌറീനാണ്. 

Scroll To Top