Friday December 09, 2016
Latest Updates

ഡബ്ലിന്‍ ലുവാസ് ട്രാമില്‍ അപകടം കാല്‍നട യാത്രക്കാരി മരിച്ചു

ഡബ്ലിന്‍ ലുവാസ് ട്രാമില്‍ അപകടം കാല്‍നട യാത്രക്കാരി മരിച്ചു

ഡബ്ലിന്‍ : ലുവാസ് ട്രാമും കാറും കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് കാല്‍നടയാത്രക്കാരിയായ യുവതി മരിച്ചു. ഡോണാബേറ്റില്‍ നിന്നുള്ള
യാവോ വെബ്സ്റ്റര്‍ (30) ആണ് മരണമടഞ്ഞത്. കൂട്ടിയിടിച്ച വാഹനങ്ങളിലെ കാര്‍ പാഞ്ഞുകയറുകയായിരുന്നു. ജര്‍വിസ് സ്ട്രീറ്റില്‍ കഴിഞ്ഞ ദിവസം രാവിലെ 8.45 നായിരുന്നു സംഭവമുണ്ടായത്. സ്ഥലത്ത് വെച്ച് തന്നെ വെബ്സ്റ്റര്‍ മരണത്തിന് കീഴടങ്ങി.

നാഷണല്‍ പെപ്രേച്ചം മ്യൂസിയത്തിന് പുറത്ത് ജര്‍വീസ് സ്ട്രീറ്റിലെ ഷോപ്പിംഗ് സെന്ററിലേക്കുള്ള പ്രവേശന പാതയുടെ അരികില്‍ വെച്ചായിരുന്നു കൂട്ടിയിടിയുണ്ടായത്. സാക്ഷികളുണ്ടെങ്കില്‍ സ്ട്രീറ്റ് സ്‌റ്റോര്‍ ഗാര്‍ഡാ സ്‌റ്റേഷനിലോ അവിടുത്തെ നമ്പരിലോ വിളിച്ചു പറയാന്‍ ഗാര്‍ഡആവശ്യപ്പെട്ടിട്ടുണ്ട്. അപകടങ്ങളിലെ ഫോറന്‍സ് സ്‌പെഷ്യലിസ്റ്റുകള്‍സ്ഥലത്ത് പരിശോധന നടത്തി. അപകടത്തെ തുടര്‍ന്ന് സ്മിത്ത് ഫീല്‍ഡിനും കോണലിക്കും ഇടയില്‍ ലുവാസ് റെഡ് ലൈന്‍ സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തി വെയ്ക്കകയും ഉച്ചയോട് കൂടി പുനരാരംഭിക്കുകയും ചെയ്തു.

2004 ല്‍ പ്രവര്‍ത്തനം തുടങ്ങിയ ശേഷം ലുവാസ് ട്രാമുമായു ബന്ധപ്പെട്ട മൂന്ന് അപകടങ്ങള്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 2012 ജൂണ്‍ 28 ന് റെഡ് ലൈനിലുണ്ടായ അപകടത്തില്‍ ഒരു വഴിയാത്രക്കാരന്‍ മരണമടഞ്ഞിരുന്നു. ബല്‍ക്ക് ഹോഴ്‌സ് സ്‌റ്റോപ്പില്‍ റോഡ് ക്രോസ് ചെയ്യുന്നതിനിടയിലായിരുന്നു അപകടം. മറ്റൊന്ന് 2011 ഒക്‌ടോബറില്‍ സ്റ്റീവന്‍സ് ലേനിലെ നടപ്പാതയില്‍ നിന്നും താഴേയ്ക്ക് ഇറങ്ങുന്നതിനിടയില്‍ ഒരു യാത്രക്കാരന്‍ കൊല്ലപ്പെട്ടതാണ്. മറ്റൊന്ന് 2008 ലായിരുന്നു സംഭവിച്ചത്.

ലുവാസ് ട്രാമുകളും കാറുകളും കൂട്ടിയിടിക്കുന്ന സംഭവം ഇവിടെ പതിവാണെന്നും എന്നാല്‍ ഇത്രയും ഭീകരമായ അപകടം ഇതുവരെയുണ്ടായിട്ടില്ലെന്നുമാണ് പരിസരവാസികളുടെ മൊഴി. രണ്ടു തവണ കൂട്ടിയിടി ശബ്ദം കേട്ടതായി മറ്റൊരാളും പറഞ്ഞു. ലുവാസുമായി ബന്ധപ്പെട്ട 24 അപകടങ്ങളാണ് 2012 ല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഒരാള്‍ തന്നെ ഒരു ലുവാസുമായി ഏഴു തവണ അപകടത്തില്‍ പെട്ടകാര്യങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്

Scroll To Top