Sunday December 11, 2016
Latest Updates

ഡബ്ലിന്‍ യൂറോപ്പിലെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടിയ എയര്‍പോര്‍ട്ട്

ഡബ്ലിന്‍ യൂറോപ്പിലെ ഏറ്റവും വേഗത്തില്‍ വളര്‍ച്ച നേടിയ എയര്‍പോര്‍ട്ട്

ഡബ്ലിന്‍:യൂറോപ്പിലെ ഏറ്റവും വേഗത്തില്‍ വളരുന്ന എയര്‍പോര്‍ട്ട് ഡബ്ലിനാണെന്ന് പുതിയ റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം മാത്രം 25 മില്ല്യണ്‍ ജനങ്ങളാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്യാനെത്തിയത്. 2016ലെ ആദ്യ ആറു മാസങ്ങളില്‍ യാത്രക്കാരുടെ എണ്ണത്തില്‍ 13.4% വര്‍ദ്ധനവ് ഉണ്ടാകുകയും ചെയ്തു. 2008ല്‍ 23 മില്ല്യണ്‍ യാത്രക്കാരും, 2015ല്‍ 25 മില്ല്യണ്‍ യാത്രക്കാരുമാണ് ഡബ്ലിന്‍ എയര്‍പോര്‍ട്ട് ഉപയോഗപ്പെടുത്തിയത്.

ഡബ്ലിനു പുറമെ വളര്‍ച്ച നേടുന്ന എയര്‍പോര്‍ട്ടുകള്‍ ഇവയാണ്: ബാര്‍സിലോണ എല്‍ പ്രാറ്റ് എയര്‍പോര്‍ട്ട് (13%), ഇസ്താംബുള്‍ സാബിഹ ഗോക്കന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് (12%), കോപ്പന്‍ഹേഗന്‍ എയര്‍പോര്‍ട്ട് (11%).

ഈ വര്‍ഷം ഇതുവരെ 13 മില്ല്യണ്‍ പേരാണ് എര്‍പോര്‍ട്ട് വഴി യാത്ര ചെയ്തിട്ടുള്ളതെന്ന് ഡബ്ലിന്‍ എയര്‍പോര്‍ട്ട് എം.ഡി വിന്‍സന്റ് ഹാരിസണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷത്തെ ഇതേ സമയത്തെ അപേക്ഷിച്ച് 1.5 മില്ല്യണ്‍ പേരുടെ വര്‍ദ്ധനവാണിത്. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതോടെ രണ്ടാമതൊരു റണ്‍വേ കൂടി നിര്‍മ്മിക്കാനൊരുങ്ങുകയാണ് അധികൃതര്‍. 320 മില്ല്യണ്‍ യൂറോ മുടക്കി 3.1 കി.മീ നീളത്തില്‍ നിര്‍മ്മിക്കുന്ന റണ്‍വേ 2020ഓടെ പണി പൂര്‍ത്തിയാക്കും

Scroll To Top