Friday December 09, 2016
Latest Updates

ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈബര്‍ ആക്രമണം

ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈബര്‍ ആക്രമണം

ഡബ്ലിന്‍: ഡബ്ലിന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് നേരെ സൈബര്‍ ആക്രമണം.സര്‍വകലാശാല വിദ്യാര്‍ത്ഥികളുടെ ഐഡികളും പാസ്‌വേഡുകളും സൈബര്‍ ഹാക്കര്‍മാര്‍ ചോര്‍ത്തിയതായി സംശയം . ഡബ്ലിന്‍ സിറ്റി യൂണിവേഴ്‌സിറ്റിയിലെ സ്‌കൂള്‍ ഓഫ് കമ്മ്യൂണിക്കേഷനിലെ വിദ്യാര്‍ത്ഥികളാണ് സൈബര്‍ ആക്രമണത്തിനു ഇരയായത്. ഡാറ്റ പ്രൊട്ടക്ഷന്‍ കമ്മീഷണറുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. സൈബര്‍ ആക്രമണത്തിന് വിധേയരായ വിദ്യാര്‍ത്ഥികള്‍ ഐഡിയും പാസ്‌വേഡുകളും മാറ്റണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നല്കി. കഴിഞ്ഞ മാസമാണ് സൈബര്‍ ആക്രമണം റിപ്പോര്‍ട്ട്
ചെയ്തത്.

എത്ര വിദ്യാര്‍ത്ഥികള്‍ സൈബര്‍ ആക്രമണത്തിന് ഇരയായെന്ന് അധികൃതര്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍ കുറഞ്ഞത് 1000 വിദ്യാര്‍ത്ഥികള്‍ എങ്കിലും സൈബര്‍ ആക്രമണത്തിന് ഇരയായിട്ടുണ്ടാകാമെന്നാണ് പ്രാഥമിക നിഗമനം. നിലവില്‍
സര്‍വകലാശാലയില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ കൂടാതെ മുന്‍ വിദ്യാര്‍ത്ഥികളും ആക്രമണത്തിന് ഇരയായതായാണ് സൂചന. മുന്‍ വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

ആരുടേയും സ്വകാര്യ വിവരങ്ങള്‍ നഷ്ടപ്പെട്ടതായി വിവരമില്ലെന്ന് സര്‍വകലാശാല വക്താവ് പറഞ്ഞു. ജൂലൈ 15 നാണ് വിദ്യാര്‍ത്ഥികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി  ഇമെയില്‍ അയച്ചത്. യൂണിവേഴ്‌സിറ്റി സെര്‍വറിന് നേരെ ഉണ്ടായ ആക്രമണത്തിലാണ് വിദ്യാര്‍ത്ഥികളുടെ ഐഡികളും പാസ്‌വേഡുകളും നഷ്ടപ്പെട്ടത്

Scroll To Top