Thursday December 08, 2016
Latest Updates

ഡബ്ലിന്‍ മേയറെ നേരിട്ട് തിരഞ്ഞെടുക്കാനുള്ള നിര്‍ദേശത്തിന്‍മേല്‍ റഫറണ്ടം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം

ഡബ്ലിന്‍ മേയറെ നേരിട്ട് തിരഞ്ഞെടുക്കാനുള്ള നിര്‍ദേശത്തിന്‍മേല്‍ റഫറണ്ടം നടത്താന്‍ സര്‍ക്കാര്‍ തീരുമാനം

ഡബ്ലിന്‍: നേരിട്ട് തിരഞ്ഞെടുക്കപ്പെടുന്ന മേയര്‍ സ്ഥാനത്തെ സംബന്ധിച്ച അവസാനതീരുമാനം എടുക്കാന്‍ വേണ്ടി ഡബ്ലിന്‍ പ്രദേശത്തെ മൂന്ന് കൗണ്ടി കൗണ്‍സിലുകളിലും ,ഡബ്ലിന്‍ സിറ്റി കൌണ്‍സിലിലും റഫറണ്ടം നടത്താന്‍ നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം . ഈ മാസം അവസാനത്തോടെ ഡണ്‍ ലേരി ,സൌത്ത് ഡബ്ലിന്‍,ഫിംഗല്‍ ,ഡബ്ലിന്‍ സിറ്റി കൌണ്‍സിലുകളുടെ നിലവിലുള്ള ഭരണ സമിതികള്‍ സര്‍ക്കാര്‍ നിര്‍ദേശം അംഗീകരിച്ചാല്‍ മെയ് അവസാന വാരം നടക്കുന്ന ലോക്കല്‍ ഇലക്ഷന്‍ ദിവസം തന്നെ ഈ റഫറണ്ടവും നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

മേയര്‍ സ്ഥാനത്തിനാവശ്യമാണെന്ന രീതിയില്‍ വന്ന പല വിവാദപരമായ പരാമര്‍ശങ്ങളും പരിസ്ഥിതി വകുപ്പ് മന്ത്രി ഫില്‍ ഹോഗന്‍ പരിശോധിച്ചു. ഇത്തരം അധികാരങ്ങള്‍ പല ഉന്നത വകുപ്പുകളുടെയും അധികാരം താഴ്ത്തപ്പെടുകയും അതിനൊക്കെ മുകളിലായി മേയറുടെ സ്ഥാനം വരികയും ചെയ്യുന്ന വിധത്തിലുള്ളതായിരുന്നു.

എന്നാല്‍ മന്ത്രി ഫില്‍ ഹോഗന്‍ ഇവയൊന്നും തന്നെ അംഗീകരിക്കാന്‍ തയ്യാറായിട്ടില്ല. ഇതേ തുടര്‍ന്നാണ് ഡബ്ലിനിലെ നാലു ലോക്കല്‍ അതോറിറ്റികളിലേക്കായി അഭിപ്രായവോട്ടെടുപ്പിന് ഈ വിഷയം വിഷയം നല്‍കാന്‍ കാരണമായത് .

മാര്‍ച്ച് അവസാനത്തോടെ നാലു അതോറിറ്റികളും പ്രൊപോസല്‍ അംഗീകരിക്കുകയാണെങ്കില്‍ മാത്രമേ ഇതുമായി ബന്ധപ്പെട്ട റഫറണ്ടം മെയ് 23ന് നടക്കുകയുള്ളൂ എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

എന്നാല്‍ ഈ പ്രൊപോസല്‍ അതോറിറ്റി അംഗീകരിക്കുന്നില്ലെങ്കില്‍ ഒരു റഫറണ്ടത്തിന്റെ ആവശ്യം വരുന്നുമില്ല.

ഇപ്പോള്‍ അവ സരം ലോക്കല്‍ അതോറിറ്റികള്‍ക്കാണെന്നും നാലു കൌണ്‍സിലുകളുടെയും ഭരണ സമിതികള്‍ അംഗങ്ങള്‍ക്കും പ്രൊപോസല്‍ അംഗീകരിക്കാന്‍ സാധിക്കാതെ വരികയാണെങ്കില്‍ ഒരു റഫറണ്ടത്തിന്റെ ആവശ്യം തന്നെ വരുന്നില്ലെന്നും നേരിട്ടുള്ള മേയര്‍ എന്നുള്ള നിര്‍ദേശം തന്നെ അപ്രസക്തമാകുമെന്നും സര്‍ക്കാരിന്റെ സീനിയര്‍ വക്താവ് അറിയിച്ചു.

Scroll To Top