Saturday December 10, 2016
Latest Updates

ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക് പാര്‍ലമെന്റിലേക്ക് മത്സരിച്ചേക്കും

ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക് പാര്‍ലമെന്റിലേക്ക് മത്സരിച്ചേക്കും

ഡബ്ലിന്‍:അടുത്ത പൊതു തിരഞ്ഞെടുപ്പില്‍ ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക് ഐറിഷ് പാര്‍ലമെന്റിലേക്ക് മത്സരിച്ചേക്കും. ഇത് സംബന്ധിച്ച അന്തിമ തീരുമാനം ആയിട്ടില്ലെങ്കിലും തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കാര്യം സജീവ പരിഗണനയിലാണെന്ന് മേയര്‍ സ്ഥിരീകരിച്ചു.

കഴിഞ്ഞ ഒക്ടോബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ റോസ്‌കോമണ്‍ സൌത്ത് ലീഷാം സീറ്റ് പിടിച്ചെടുത്ത ഇന്‍ഡിപ്പെന്‍ഡന്റ് ടിഡി മൈക്കല്‍ ഫിറ്റ്‌സ്‌മോ റെയുടെ മാതൃകയിലാകും താന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്ന് ക്രിസ്റ്റി ബര്‍ക്ക് വ്യക്തമാക്കി. പരമ്പരാഗത ഐറിഷ് രാഷ്ട്രീയ പാര്‍ട്ടികളില്‍ നിന്ന് വ്യത്യസ്തമായി ഫിറ്റ്‌സ്‌മോറെ സ്ഥാപിക്കാനൊരുങ്ങുന്ന പാര്‍ട്ടിയില്‍ താന്‍ ചേര്‍ന്നേക്കുമെന്നും ക്രിസ്റ്റി ബര്‍ക്ക് വ്യക്തമാക്കി. സഹകരിച്ച് പ്രവര്‍ത്തിക്കുന്നത് സംബന്ധിച്ച് അടുത്ത ആഴ്ച ഫിറ്റ്‌സ്‌മോറെയുമായി ചര്‍ച്ച നടത്തുമെന്നും ക്രിസ്റ്റി ബര്‍ക്ക് വ്യക്തമാക്കി.

ഫിറ്റ്‌സ്‌മോറെയും താനും സമാന ചിന്താഗതിക്കാരാണ് അതുകൊണ്ട് തന്നെ ഇരുവര്‍ക്കും യോജിച്ച് പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നതായി ക്രിസ്റ്റി ബര്‍ക്ക് പറഞ്ഞു. നേരത്തെ പാര്‍ലമെന്റിലേക്ക് മത്സരിച്ച് പരാജയപ്പെട്ടിട്ടുള്ള നേതാവാണ് ക്രിസ്റ്റി ബര്‍ക്ക്. താന്‍ വീണ്ടും മത്സരിച്ച് തെരഞ്ഞെടുക്കപ്പെട്ടാല്‍ സാമ്പത്തിക നിയന്ത്രണ നടപടികള്‍ക്കെതിരെ പ്രവര്‍ത്തിക്കുമെന്ന് ക്രിസ്റ്റി ബര്‍ക്ക് പറഞ്ഞു, സാധാരണക്കാര്‍ക്ക് കൂടി താങ്ങാനാകുന്ന നികുതി ഘടന നടപ്പിലാക്കുമെന്നും ഭവന പ്രതിസന്ധി പരിഹരിക്കാന്‍ ശ്രമിക്കുമെന്നും ക്രിസ്റ്റി ബര്‍ക്ക് വ്യക്തമാക്കി.

Scroll To Top