Saturday December 10, 2016
Latest Updates

ഡബ്ലിന്‍ മേയര്‍ക്ക് ‘ലോര്‍ഡ് ‘വേണ്ട !

ഡബ്ലിന്‍ മേയര്‍ക്ക് ‘ലോര്‍ഡ് ‘വേണ്ട !

ഡബ്ലിന്‍: മേയര്‍മാരെ ലോര്‍ഡ് ചേര്‍ത്ത് വിളിക്കുന്നത് ഒഴിവാക്കണമെന്ന് ഡബ്ലിന്‍ മേയര്‍ ക്രിസ്റ്റി ബര്‍ക്ക്. ലോര്‍ഡ് എന്ന സ്ഥാനപ്പേര് ചേര്‍ത്ത് മേയര്‍മാരെ വിളിക്കുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിലേക്ക് തിരിച്ച് പോകുനതിനു തുല്യമാമാണെന്ന് മേയര്‍ പറഞ്ഞു. ലോര്‍ഡ് വിളി കേള്‍ക്കുമ്പോള്‍ തനിക്ക് തോന്നുന്നത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തിലേക്ക് തിരിച്ച്
പോകുന്നതായാണെന്നും ക്രിസ്റ്റി ബര്‍ക്ക് പറഞ്ഞു. 

മേയര്‍മാരെ ലോര്‍ഡ് എന്ന് ചേര്‍ത്ത് വിളിക്കുന്നത് ഒഴിവാക്കാനുള്ള നടപടികള്‍ക്ക് ക്രിസ്റ്റി ബര്‍ക്ക് നേതൃത്വം നല്‍കിയേക്കുമെന്നാണ് സൂചന. ഡബ്ലിന്‍ കൌണ്‍സിലിലെ ഇന്‍ഡിപ്പെന്‍ഡന്റ് കൌണ്‍സിലര്‍ മന്നിക്‌സ് ഫ്‌ലിന്നും പിന്തുണച്ചു. 

ലോര്‍ഡ് എന്ന സ്ഥാനപ്പേര് നീക്കം ചെയ്യുന്നതിന് പ്രമേയം കൊണ്ടുവരണമെന്നും ഫ്‌ലിന്‍ ആവശ്യപ്പെട്ടു. ലോര്‍ഡ് എന്ന വിശേഷണ പടം കോളനി വാഴ്ച കാലത്തെ പാദസേവയെ
ഓര്‍മ്മിപ്പിക്കുന്നതാണെന്നും ഫ്‌ലിന്‍ കുറ്റപ്പെടുത്തി. മാറ്റത്തിന് സമയമായെന്നും ഫ്‌ലിന്‍ പറഞ്ഞു.

Scroll To Top