Friday December 09, 2016
Latest Updates

ഡബ്ലിന്‍ മൃഗശാലയിലെ ഇന്ത്യക്കാരി ആന ‘യാസ്മിന് ‘ പ്രസവ വേദന തുടങ്ങി, ആശങ്കയോടെ അധികൃതര്‍ 

ഡബ്ലിന്‍ മൃഗശാലയിലെ ഇന്ത്യക്കാരി ആന ‘യാസ്മിന് ‘ പ്രസവ വേദന തുടങ്ങി, ആശങ്കയോടെ അധികൃതര്‍ 

ഡബ്ലിന്‍: ഡബ്ലിന്‍ മൃഗശാലയിലെ ഇന്ത്യന്‍ ആന യാസ്മിന് പ്രസവവേദന. കഴിഞ്ഞ ഒരാഴ്ചയായി യാസ്മിന്‍ മൃഗശാല അധികൃതരെ വട്ടം ചുറ്റിക്കുകയാണ്. കഴിഞ്ഞ ആഴ്ച മുതല്‍ എന്നുവേണമെങ്കിലും യാസ്മിന്‍ പ്രസവിക്കുമെന്നാണ് മൃഗഡോക്ടര്‍ അറിയിച്ചിരുന്നത്.എന്നാല്‍ മൃഗശാല അധികൃതര്‍ കാത്തിരിക്കുന്ന പുതിയ അതിഥി ഇതുവരെ ഭൂമിയില്‍ പിറന്നിട്ടില്ല. 

കഴിഞ്ഞ ഒരാഴ്ചയായി യാസ്മിന് പ്രസവിക്കാന്‍ എല്ലാവിധ സൌകര്യങ്ങളും ചെയ്തുകൊടുത്ത് അധികൃതര്‍ കാത്തിരിക്കുകയാണ്. എന്നാല്‍
ഇതുവരെയും പ്രസവം നടക്കാത്തത് അധികൃതരെ കുഴയ്ക്കുകയാണ്.

എല്ലായ്‌പ്പോഴും യാസ്മിന്റെ ആരോഗ്യ സ്ഥിതി നിരീക്ഷിക്കാന്‍ ആനക്കൂട്ടില്‍ക്യാമറ ഉള്‍പ്പെടെയുള്ള സൌകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്

http://bcove.me/taq39cq4
ഡബ്ലിന്‍ മൃഗശാലയിലെ ഭൂരിപക്ഷം ആനക്കുട്ടികളും രാത്രിയിലാണ് പിറന്നത്. അതിനാല്‍ മൃഗശാല അധികൃതര്‍ 24 മണിക്കൂറും ജാഗ്രതയോടെ കാത്തിരിക്കുകയാണ്.

1830 ല്‍ഡബ്ലിന്‍ മൃഗശാല ആരംഭിച്ചതിന് ശേഷം ഇവിടെ പ്രസവിക്കുന്ന മൂന്നാമത്തെ ആനയാണ് യാസ്മിന്‍. നേരത്തെ 2007 ലും 2008 ലും ഓരോ ആനകള്‍ വീതം പിറന്നിരുന്നു. നിലവില്‍ മൃഗശാലയിലുള്ള രണ്ട ആനകള്‍ കൂടി ഗര്‍ഭിണികളാണ്. ഏതാനും മാസങ്ങള്‍ക്കകം ഇവരും കൂടി പ്രസവിക്കുന്നതോടെ ഡബ്ലിന്‍ മൃഗശാലയിലെ ആനകളുടെ എണ്ണം വര്‍ദ്ധിക്കും.

യാസ്മിന്റെ നാടായ ആസാമിലെ കാശിരംഗ നാഷണല്‍ പാര്‍ക്കിനെ അനുസ്മരിച്ച് കാശിരംഗ ഫോറസ്റ്റ് എന്നാണു ഡബ്ലിന്‍ സൂവിലെ ആനക്കൊട്ടിലിന്റെ പേര്.ഇന്ത്യയിലെ ആനകളുടെ വംശ വര്‍ദ്ധനവിന് വേണ്ട ഒരു പ്രോജക്റ്റ് കാശിരംഗ നാഷണല്‍ പാര്‍ക്കുമായി ചേര്‍ന്ന് ഡബ്ലിന്‍ സൂവിന്റെ സഹകരണത്തോടെ നടക്കുന്നുണ്ട്.ആനത്താരകള്‍ സംരക്ഷിക്കുന്നതും ഇതിന്റെ ഭാഗമാണ്.

യാസ്മിന്‍ ഇന്നോ നാളെയോ പ്രസവിച്ചേക്കുമെന്ന് ഒരു മുതിര്‍ന്ന സൂ ഉദ്ദ്യോഗസ്ഥന്‍ പറഞ്ഞു.കുഞ്ഞാനയ്ക്ക് വന്‍ സ്വീകരണം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് മൃഗശാല അധികൃതര്‍ 

Scroll To Top