Sunday December 11, 2016
Latest Updates

ഡബ്ലിന്‍ മാരത്തോണ്‍ രാവിലെ തുടങ്ങും; 42 കിലോമീറ്റര്‍ ഓടാന്‍ പതിനാലായിരം പേര്‍

ഡബ്ലിന്‍ മാരത്തോണ്‍ രാവിലെ തുടങ്ങും; 42 കിലോമീറ്റര്‍ ഓടാന്‍ പതിനാലായിരം പേര്‍

ഡബ്ലിന്‍: 35ാമത് ഡബ്ലിന്‍ മാരത്തോണ്‍ ഇന്ന് രാവിലെ നടക്കും. 42 കിലോമീറ്റര്‍ ഓടാന്‍ 14,600 പേരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആയിരക്കണക്കിന് കാണികളും മത്സരം വീക്ഷിക്കാന്‍ എത്തും. രജിസ്റ്റര്‍ ചെയ്ത 14,000 പേരില്‍ 4000 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവരാണ്. പതിനായിരം പേര്‍ അയര്‍ലണ്ടില്‍ നിന്ന് തന്നെയുള്ളവരാണ്. പരിപാടി നിയന്ത്രിക്കാന്‍ ആയിരം വോളന്റിയര്‍മാരെയാണ് സംഘാടകര്‍ നിയമിച്ചിരിക്കുന്നത്. ഈ വര്‍ഷം ഡബ്ലിന്‍ മാരത്തോണില്‍ പങ്കെടുക്കാന്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന ഉണ്ടായതായി റെയ്‌സ് ഡയറക്ടര്‍ ജിം ഒഗ്‌നെ പറഞ്ഞു. 

മാരത്തോണ്‍ ഫിറ്റ്‌സ് വില്യം സ്ട്രീറ്റില്‍ ആരംഭിച്ച് മെറിയോണ്‍ സ്ട്രീറ്റില്‍ അവസാനിക്കും. രാവിലെ 9 മണിക്കാണ് മത്സരം ആരംഭിക്കുന്നത്. വീല്‍ ചെയറില്‍ മത്സരത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് 8.50 നു തുടങ്ങും. മാരത്തോണ്‍ കടന്നു പോകുന്ന റൂട്ടില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.ഓട്ടക്കാര്‍ക്ക് വെള്ളം കുടിക്കുന്നതിന് പത്തോളം വാട്ടര്‍ സ്റ്റേഷനുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എനര്‍ജി ഡ്രിങ്കുകളും സോഫ്റ്റ് ഡ്രിങ്കുകളും ലഭ്യമാക്കുന്നതിനായി മറ്റ് നാല് കേന്ദ്രങ്ങള്‍ കൂടി ഒരുക്കിയിട്ടുണ്ട്. 

മത്സരത്തില്‍ പങ്കെടുക്കുന്നതിന് രജിസ്റ്റര്‍ ചെയ്ത എല്ലാവരും ആര്‍.ഡി.എസിലെ മാരത്തോണ്‍ എക്‌സ്‌പോയില്‍ നിന്ന് നമ്പരുകളും മാരത്തോണ്‍ കിറ്റും വാങ്ങിയിരുന്നു. ഓരോ മത്സരാര്‍ത്ഥിയുടെയും റണ്ണിംഗ് സമയം കണക്കാക്കുന്നതിന് മൈക്രോ ചിപ്പുകള്‍ ഘടിപ്പിച്ച നമ്പരുകളാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷത്തെ ചാമ്പ്യനായ സീന്‍ ഹെഹിര്‍ ഈ വര്‍ഷം മത്സരിക്കുന്നില്ല. 20 വര്‍ഷത്തിനിടെ ആദ്യമായി ചാമ്പ്യനായ അയര്‍ലണ്ടുകാരനാണ് സീന്‍ ഹെഹിര്‍. ലിമെറിക്കില്‍ നിന്നുള്ള 83 കാരി ജോണ്‍ കോളിന്‍സും ശ്രദ്ധേയയായ മല്‍സരാര്‍ത്ഥിയാണ്. 

Scroll To Top