Saturday December 10, 2016
Latest Updates

ഡബ്ലിന്‍ മാരത്തോണ്‍ നാളെ ,സിറ്റിയില്‍ ട്രാഫിക്ക് നിയന്ത്രണം 

ഡബ്ലിന്‍ മാരത്തോണ്‍ നാളെ ,സിറ്റിയില്‍ ട്രാഫിക്ക് നിയന്ത്രണം 

ഡബ്ലിന്‍: ഈ വര്‍ഷത്തെ ഡബ്ലിന്‍ മാരത്തോണ്‍ നാളെ നടക്കും. 35ാമത് ഡബ്ലിന്‍ മാരത്തോണാണ് നാളെ നടക്കുന്നത്.ആയിരക്കണക്കിന് മല്‍സരാര്‍ത്ഥികളും  കാണികളും ഡബ്ലിന്‍ മാരത്തോണില്‍ പങ്കെടുക്കും.

അപ്പര്‍ മേരിയോന്‍ സ്‌ക്വയറില്‍ നിന്നും ആരംഭിച്ച് സിറ്റിയിലെ വുഡ് ക്വീ വഴി ഇഞ്ചി ക്കോര്‍ റോഡില്‍ എത്തി ഡ്രിമ്‌ന റോഡ് വഴി കിമ്മേജില്‍ എത്തി മില്‍ട്ടന്‍ .രീബൂക് റോഡ് വഴി റാഡിസണ്‍ ഹോട്ടലിന് മുന്‍പില്‍ എത്തി എന്‍ 11 ല്‍ പ്രവേശിക്കുന്ന മാരത്തോണ്‍ സെന്റ് വിന്‌സന്റ് ആശുപത്രി പരിസരത്ത് വെച്ച് മെരിയോണ്‍ റോഡില്‍ വീണ്ടും പ്രവേശിക്കും.തുടര്‍ന്ന് നോര്‍ത്ത് മേരിയോണ്‍ സ്‌ക്വയറില്‍ സമാപിക്കും 

തിങ്കളാഴ്ച രാവിലെ മാരത്തോണ്‍ തുടങ്ങും. വെള്ളിയും ശനിയുമായി ഡബ്ലിനിലെ ആര്‍.ഡി.എസില്‍ എത്തി മല്‍സരാര്‍ത്ഥികള്‍ മത്സര കിറ്റും ചെസ്റ്റ് നമ്പരും കൈപ്പറ്റി. മല്‍സരാര്‍ത്ഥികള്‍ രാവിലെ 9 ന് തന്നെ ക്രോക്ക് പാര്‍ക്കില്‍ എത്തണമെന്ന് സംഘാടകര്‍ അറിയിച്ചു. രാവിലെ 10.14 ന് മത്സരം ആരംഭിക്കും.മെരിയോണ്‍ റോഡിലും എന്‍ 11 ലും മാരത്തോണോടനുബന്ധിച്ചു ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്

Scroll To Top