Thursday December 08, 2016
Latest Updates

ഡബ്ലിന്‍ മാരത്തോണില്‍ പുരുഷ, വനിതാ കിരീടങ്ങള്‍ കെനിയക്കാര്‍ക്ക്

ഡബ്ലിന്‍ മാരത്തോണില്‍ പുരുഷ, വനിതാ കിരീടങ്ങള്‍ കെനിയക്കാര്‍ക്ക്

ഡബ്ലിന്‍: 35ാമത് ഡബ്ലിന്‍ മാരത്തോണില്‍ കെനിയക്കാരന്‍ ഇലീയുഡ് റ്റൂ ചാമ്പ്യനായി. 42 കിലോമീറ്റര്‍ ദൂരം 2 മണിക്കൂര്‍ 14 മിനിറ്റ് 48 സെക്കന്‍ഡ് സമയം കൊണ്ട് ഓടിയെത്തിയാണ് റ്റൂ കിരീടം നേടിയത്. വനിതാ വിഭാഗത്തില്‍ കെനിയയില്‍ നിന്ന് തന്നെയുള്ള എസ്‌തെര്‍ മച്ചൂരിയ ഒന്നാം സ്ഥാനം നേടി. 2 മണിക്കൂര്‍ 34 മിനിറ്റ് 15 സെക്കന്‍ഡ് കൊണ്ടാണ് എസ്‌തെര്‍ ഓടിയെത്തിയത്. വനിതാ വിഭാഗത്തില്‍ കഴിഞ്ഞ വര്‍ഷം ചാമ്പ്യനായ മരിയ മക് കാംബ്രിഡ്ജിനെ പിന്തള്ളിയാണ് എസ്‌തെര്‍ ഒന്നാം സ്ഥാനം നേടിയത്. 

ഇലീയുഡ് റ്റൂ

ഇലീയുഡ് റ്റൂ



പതിനാലായിരം മത്സരാര്‍ത്ഥികള്‍ പങ്കെടുത്ത ഡബ്ലിന്‍ മാരത്തോണില്‍ 4000 പേര്‍ വിദേശികളായിരുന്നു. 47 ഓളം രാജ്യങ്ങളില്‍ നിന്നുള്ളവരാണ് ഓട്ടത്തില്‍ പങ്കെടുത്തത്. രാവിലെ 9 ന് തന്നെ മത്സരം ആരംഭിച്ചു. ഫിറ്റ്‌സ്വില്യം സ്ട്രീറ്റ് അപ്പറില്‍ നിന്നായിരുന്നു മത്സരത്തിന്റെ തുടക്കം. മെറിയോണ്‍ സ്‌ക്വയറില്‍ മത്സരം സമാപിച്ചു. വീല്‍ ചെയറില്‍ പങ്കെടുത്തവര്‍ക്കായി 8.50 ന് മത്സരം ആരംഭിച്ചു. കാണികള്‍ക്ക് മത്സരാര്‍ത്ഥികളുടെ റണ്ണിംഗ് ടൈം വെബ് സൈറ്റില്‍ പരിശോധിക്കാനും സൗകര്യം ഒരുക്കിയിരുന്ന

പുരുഷ -വനിതാ വിജയികള്‍

പുരുഷ -വനിതാ വിജയികള്‍

 

Scroll To Top