Saturday December 10, 2016
Latest Updates

ഡബ്ലിന്‍ ഭവന പ്രതിസന്ധി രൂക്ഷം; പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയും തെരുവില്‍ അലയുന്നു

ഡബ്ലിന്‍ ഭവന പ്രതിസന്ധി രൂക്ഷം; പൂര്‍ണ്ണ ഗര്‍ഭിണിയായ യുവതിയും തെരുവില്‍ അലയുന്നു

ഡബ്ലിന്‍: ഡബ്ലിനില്‍ പ്രതിദിനം ഏഴു പേര്‍ വീതം ഭവനരഹിതരായി തെരുവില്‍
ഇറങ്ങുന്നതായി റിപ്പോര്‍ട്ട്. ഭവനരഹിതര്‍ക്കായി പ്രവര്‍ത്തിക്കുന്ന ഇന്നര്‍
സിറ്റി ഹെല്പ്പിംഗ് ഹോംലസ് എന്ന സന്നദ്ധ സംഘടനയാണ് ഈ കണക്ക് പുറത്ത്
വിട്ടത്. ഡബ്ലിനിലെ ഭവനരഹിതരുടെ എണ്ണം കഴിഞ്ഞ ആറ് മാസത്തിനിടെ 53 ശതമാനം
വര്‍ദ്ധിച്ചതായും സംഘടന പുറത്ത് വിട്ട കണക്ക് വ്യക്തമാക്കുന്നു.

ഡബ്ലിന്‍ നഗരത്തിലെ തങ്ങളുടെ അനുഭവത്തില്‍ നിന്ന് സ്ത്രീകളും കുട്ടികളും
ഉള്‍പ്പെടെയുള്ളവര്‍ തെരുവില്‍ അലഞ്ഞു നടക്കുന്നതായി സംഘടന വ്യക്തമാക്കി.
കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ പരിശോധനയില്‍ പൂര്‍ണ്ണ ഗര്‍ഭിണിയായ ഒരു 24
കാരിയെ തെരുവില്‍ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി മാത്രം തെരുവില്‍ അലഞ്ഞു
തിരിഞ്ഞു നടക്കുന്ന 122 പേര്‍ക്ക് ആഹാരം നല്കിയതായും സംഘടന വക്താക്കള്‍
അറിയിച്ചു. നവജാത ശിശുവുമായി തെരുവില്‍ ഇറങ്ങേണ്ടി വന്ന ഒരു
ഇരുപതുകാരിയെയും സംഘടന പ്രവര്‍ത്തകര്‍ കണ്ടെത്തി.

തലസ്ഥാന നഗരിയിലെ ഭവന പ്രതിസന്ധി പരിഹരിക്കാന്‍ ഗവണ്‍മെന്റ് കിണഞ്ഞു
പരിശ്രമിക്കുന്നതിനിടെയാണ് കൂടുതല്‍ ഭവനരഹിതര്‍ തെരുവിലേക്ക് ഇറങ്ങുന്നതായി
റിപ്പോര്‍ട്ട് പുറത്ത് വന്നത്. 29.7 മില്യന്‍ യൂറോ ചെലവഴിച്ചാണ് ഗവണ്‍മെന്റ്
ഭവന നിര്‍മ്മാണ പദ്ധതി നടപ്പിലാക്കുന്നത്. 2016 ഓടെ ഒരു പരിധി വരെയെങ്കിലും
ഭവന പ്രതിസന്ധി പരിഹരിക്കാന്‍ കഴിയുമെന്നാണ് ഗവണ്‍മെന്റ് അധികൃതരുടെ
പ്രതീക്ഷ.

Scroll To Top