Monday December 05, 2016
Latest Updates

ഡബ്ലിന്‍ ബസ് സ്വകാര്യവല്‍ക്കരണം:നികുതിദായകരോടുള്ള വെല്ലുവിളിയെന്ന് യൂണിയനുകള്‍

ഡബ്ലിന്‍ ബസ് സ്വകാര്യവല്‍ക്കരണം:നികുതിദായകരോടുള്ള വെല്ലുവിളിയെന്ന് യൂണിയനുകള്‍

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ സമരം നടത്താനുള്ള തീരുമാനത്തില്‍ നിന്നും യൂണിയനുകള്‍ തല്‍ക്കാലത്തേയ്ക്ക് പിന്‍മാറി. വിഷയത്തില്‍ ലേബര്‍ റിലേഷന്‍സ് കമ്മീഷനുമായി യൂണിയനുകള്‍ ചര്‍ച്ച നടത്താന്‍ യൂണിയനുകള്‍ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിലാണിത്. 

അടുത്ത ആഴ്ച യൂണിയനുകള്‍ ലേബര്‍ റിലേഷന്‍സ് കമ്മീഷനുമായി ചര്‍ച്ച നടത്തും. സിപ്റ്റു, എന്‍ബിആര്‍യു തുടങ്ങിയ യൂനിയനുകലാണ് സ്വകാര്യവല്‍ക്കരണത്തിനെതിരെ രംഗത്ത് വന്നത്. ലേബര്‍ റിലേഷന്‍സ് കമ്മീഷനുമായി നടക്കുന്ന ചര്‍ച്ചയില്‍ യൂണിയനുകള്‍ പ്രതിഷേധം അറിയിക്കും. നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും ചര്‍ച്ചയില്‍ പങ്കെടുക്കും. 

ഡബ്ലിന്‍ ബസും ബസ് ഏറനും സര്‍വീസ് നടത്തുന്ന ചില റൂട്ടുകള്‍ സ്വകാര്യവല്ക്കരിക്കാനാണ് നീക്കം. 10 ശതമാനം റൂട്ടുകള്‍ സ്വകാര്യ വല്‍ക്കരിക്കാനാണ് നീക്കം. സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കം നികുതിദായകരോടുള്ള വെല്ലുവിളിയാണെന്ന് യൂണിയനുകള്‍ പറഞ്ഞു. യൂണിയനുകളുടെ വരുന്ന മാസങ്ങളിലെ പ്രക്ഷോഭം സ്വകാര്യ വല്‍ക്കരണത്തിനു എതിരെയായിരിക്കുമെന്നു യൂണിയന്‍ വക്താക്കള്‍ പറഞ്ഞു

Scroll To Top