Wednesday December 07, 2016
Latest Updates

ഡബ്ലിന്‍ ബസ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ സംഘടനകള്‍

ഡബ്ലിന്‍ ബസ് സ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ സംഘടനകള്‍

ഡബ്ലിന്‍: പൊതുമേഖലാ സ്ഥാപനങ്ങളായ ഡബ്ലിന്‍ ബസും ബസ് എറാനും ഭാഗികമായിസ്വകാര്യവല്‍ക്കരിക്കാനുള്ള നീക്കത്തിനെതിരെ സംഘടനകള്‍ സമരത്തിന്. ഡബ്ലിന്‍ ബസിന്റെയും ബസ് എറാന്റെയും 10 ശതമാനം സര്‍വീസുകള്‍ സ്വകാര്യവല്‍ക്കരിക്കാനാണ്
സര്‍ക്കാര്‍ നീക്കം. 2016 സെപ്റ്റംബറോടെ സ്വകാര്യവല്‍ക്കരണം നടക്കും. ഈ നീക്കത്തിനെതിരെയാണ് ജീവനക്കാരുടെ സംഘടനകള്‍ സമരത്തിലേക്ക് നീങ്ങുന്നത്.

സര്‍ക്കാര്‍ നീക്കത്തിനെതിരെ പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകളും നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയും തമ്മില്‍ രൂക്ഷമായ തര്‍ക്കത്തിലാണ്. 10 ശതമാനം സര്‍വീസുകള്‍ സ്വകാര്യവല്‍ക്കരിക്കുന്നതിനുള്ള ടെന്‍ഡര്‍ നടപടികള്‍ ഡിസംബര്‍ ആദ്യംതുടങ്ങാനിരുന്നതാണ് എന്നാല്‍ യൂണിയനുകളുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്ന് ടെന്‍ഡര്‍ നടപടികള്‍ ജനുവരിയിലേക്ക് മാറ്റിയിരിക്കുകയാണ്. ഇതോടെ ക്രിസ്തുമസിനു മുമ്പ് സമരം ഉണ്ടാകില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

ടെന്‍ഡര്‍ നടപടികള്‍ നീട്ടിവക്കാമെന്നു ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയുടെ ഭാഗത്ത് നിന്ന് ഉറപ്പ് ലഭിച്ചതായി നാഷണല്‍ ബസ് ആന്‍ഡ് റെയ്ല്‍ യൂണിയന്‍ അറിയിച്ചു. സര്‍വീസുകളുടെ സ്വകാര്യവല്‍ക്കരണം ജീവനക്കാരുടെ തൊഴില്‍ നഷ്ടപ്പെടുത്തുമെന്ന് നാഷണല്‍ ബസ് ആന്‍ഡ് റെയ്ല്‍ യൂണിയനും സിപ്ടുവും കുറ്റപ്പെടുത്തി. അതേസമയം യൂനിയനുകളുടെ വാദം തെറ്റാണെന്ന് നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി വാദിക്കുന്നു.

ഇതിനിടെ രാത്രി സര്‍വീസുകള്‍ കൂടി ആരംഭിക്കാനും കൂടുതല്‍ റൂട്ടുകള്‍ സര്‍വീസിനായി പരിഗണിയ്ക്കാനും ഡബ്ലിന്‍ ബസ് തീരുമാനം എടുത്തിട്ടുണ്ട്.

Scroll To Top