Saturday December 10, 2016
Latest Updates

ഡബ്ലിന്‍ ബസ് യാത്രക്കാര്‍ തിരികെ വാങ്ങാതെ 10 ലക്ഷം യൂറോയിലധികം കെട്ടിക്കിടക്കുന്നു

ഡബ്ലിന്‍ ബസ് യാത്രക്കാര്‍ തിരികെ വാങ്ങാതെ 10 ലക്ഷം യൂറോയിലധികം കെട്ടിക്കിടക്കുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ ബസ് യാത്രക്കാര്‍ തിരികെ വാങ്ങാതെ 10 ലക്ഷം യൂറോയിലധികം കെട്ടിക്കിടക്കുന്നതായി റിപ്പോര്‍ട്ട്. ഡബ്ലിന്‍ ബസ് മേധാവി പാഡി ഡോഹെര്‍റ്റിയാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്. ടിഡി ടോമി ബ്രോഗനാണ് ഈ റിപ്പോര്‍ട്ട് കൈമാറിയത്. യാത്രക്കാര്‍ ക്ലെയിം ചെയ്യാതെ കുമിഞ്ഞു കൂടി കിടക്കുന്ന തുകയെ സംബന്ധിച്ച ഒരു പാര്‍ലമെന്ററി ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനാണ് അധികൃതര്‍ ഡബ്ലിന്‍ ബസ് അധികൃതരോട് ഈ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. 

2010 മുതലുള്ള കണക്കുകളാണ് പ്രസിദ്ധീകരിച്ചത്. 2010 ല്‍ മാത്രം 1.7 യൂറോ തിരികെ വാങ്ങാതെ കെട്ടിക്കിടക്കുന്നു. 2011, 2012 വര്‍ഷങ്ങളില്‍ യഥാക്രമം 1.6 മില്യന്‍ 1.3 മില്യന്‍ യൂറോ വീതം അവകാശികള്‍ ഇല്ലാതെ കിടക്കുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 1.3 മില്യന്‍ യൂറോയാണ് യാത്രക്കാര്‍ തിരികെ ആവശ്യപ്പെടാതെ കിടക്കുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തെ തുകയും ഈ വര്‍ഷം ഇതുവരെയുള്ള കണക്കുകളും കൂടി പരിശോധിച്ചാല്‍ ആകെ 160,000 യൂറോ യാത്രക്കാര്‍ തിരികെ വാങ്ങാതെ കിടക്കുന്നു. യാത്ര നിരക്കിന്റെ കൃത്യം തുക ചില്ലറ നല്‍കാനില്ലാത്ത സാഹചര്യത്തില്‍ ഡബ്ലിന്‍ ബസ് ജീവനക്കാര്‍ യാത്രക്കാര്‍ക്ക് ബാക്കി തുകയുടെ റീഫണ്ട് ടിക്കറ്റ് നല്കുകയാണ് പതിവ്. 

എന്നാല്‍ പിന്നീട് പലരും ഈ തുക മറക്കുകയാണ് പതിവ്. ഇങ്ങനെയാണ് ഡബ്ലിന്‍ ബസില്‍ യാത്രക്കാരുടെ പത്ത് ലക്ഷം യൂറോയിലധികം തുക കെട്ടിക്കിടക്കുന്ന സാഹചര്യമുണ്ടായത്. ഇമെയില്‍ മുഖേനയോ കത്ത് മുഖേനയോ ബന്ധപ്പെട്ടാല്‍ റീഫണ്ട് തുക മടക്കി നല്കില്ല. പണം ലഭിക്കാനുള്ള ആള്‍ തന്നെ ഡബ്ലിന്‍ ബസിന്റെ ഒ ‘ കോണല്‍ സ്ട്രീറ്റിലെ ഓഫീസില്‍ നേരിട്ട് എത്തണം. അതുകൊണ്ട് തന്നെ പലരും തങ്ങള്‍ക്ക് ലഭിക്കേണ്ട പണം മടക്കി വാങ്ങാന്‍ മെനക്കെടാറില്ല. യാത്രക്കാര്‍ ക്ലെയിം ചെയ്യാത്ത തുകയില്‍ നിന്ന് ഒരു വിഹിതം ലോക്കല്‍ കമ്മ്യൂണിറ്റികളുടെ ചാരിറ്റി ഫണ്ടിലേക്കും നല്കുന്നുണ്ട്.

Scroll To Top