Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ ബസ് പുതിയ ജീവനക്കാരെ തേടുന്നു

ഡബ്ലിന്‍ :യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ ബസ്സ് സര്‍വ്വീസുകള്‍ വര്‍ദ്ധിപ്പിക്കാന്‍ ഡബ്ലിന്‍ ബസ്സ് ഒരുങ്ങുന്നു. ഇതിനായി പുതുതായി എഴുപതോളം െ്രെഡവര്‍മാരെ റിക്രൂട്ട് ചെയ്യാനും അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

2008ല്‍ നടത്തിയ റിക്രൂട്ട്‌മെന്റിനു ശേഷം ഇത് ആദ്യമായാണ് ഡബ്ലിന്‍ ബസ്സ് െ്രെഡവര്‍മാരെ എടുക്കുന്നത്. നഷ്ടത്തിന്റെ കണക്കുകള്‍ പെരുകിയതിനാല്‍ തന്നെ ഡബ്ലിന്‍ ബസ്സ് വിലനിയന്ത്രണ പ്രവര്‍ത്തനങ്ങളിലും ഏര്‍പ്പെട്ടിരുന്നു.
കഴിഞ്ഞ മാസമാണ് എസ്‌ഐപിടിയു െ്രെഡവര്‍മാര്‍ ഈ വിലനിയന്ത്രണം നടപ്പിലാക്കാനുള്ള തീരുമാനം അംഗീകരിച്ചത്. കഴിഞ്ഞ ആഗസ്തില്‍ ഇതുമായി ബന്ധപ്പെട്ട് സമരങ്ങളും നടന്നിരുന്നു. എന്നാല്‍ മറ്റെല്ലാ സംഘടനകളും അനുവാദം മൂളിയ സാഹചര്യത്തിലാണ് എസ്‌ഐപിടിയു കമ്പനിയുടെ നടപടികളെ അംഗീകരിച്ചത്.
ഒക്ടോബറിലും ഡിസംബറിലുമായി 400,000ത്തോളം കൂടുതല്‍ യാത്രക്കാരാണ് ബസ്സില്‍ യാത്രചെയ്തതെന്നും ബസ്സ് അധികൃതര്‍ വ്യക്തമാക്കി. പെട്ടെന്നു തന്നെ റിക്രൂട്ട്‌മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നാണ് റിപ്പോര്‍ട്ട്.

Scroll To Top