Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ ബസ് ജീവനക്കാരുടെ പ്രശ്‌ന പരിഹാരത്തിനായി വിദഗ്ദ സമിതി രൂപീകരിച്ചു

ഡബ്ലിന്‍ :ഡബ്ലിനില്‍ അടിക്കടി നടന്നു വരുന്ന ബസ് സമരങ്ങളെക്കുറിച്ച് പഠിക്കാനും പ്രശ്‌നങ്ങള്‍ പരിഹരിക്കാനുമായി വിദഗ്ദ സമിതി രൂപീകരിച്ചു.

ഐറിഷ് കോണ്‍ഗ്രസ് ട്രേഡ് യൂണിയനും ഐബിഇസിയും സംയുക്തമായി നല്‍കിയ അപേക്ഷ പ്രകാരമാണ് ഗവണ്‍മെന്റ് പ്രശ്‌ന പരിഹാര സമിതിക്ക് രൂപം നല്‍കിയത്. ലേബര്‍ കോടതി ഭേദഗതി വരുത്തിയ വില കുറയ്ക്കാനുള്ള നീക്കങ്ങളുടെ പ്രവര്‍ത്തനത്തെപ്പറ്റി ഊര്‍ജ്ജിതമായി അന്വേഷിക്കണം എന്നതാണ് സംഘടനകളുടെ ആവശ്യം.
കമ്പനിയുടെ സേവിംഗ്‌സ് പ്ലാനുകളെ ഡബ്ലിനിലെ െ്രെഡവിംഗ് ട്രേഡിലുള്ള ബസ് ജീവനക്കാര്‍ പിന്തള്ളിയിരുന്നു. ഒരു ഇന്റസ്ട്രിയല്‍ ആക്ഷനു വേണ്ടി അവരൊക്കെ സംയുക്തമായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തിരുന്നു.
വിദഗ്ദ സമിതി തങ്ങളുടെ ആദ്യ യോഗം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഗതാഗത വകുപ്പ് അറിയിച്ചു. പെട്ടെന്നു തന്നെ പുറമേ നിന്നുള്ള വിദഗ്ദരെ ഉള്‍പ്പെടുത്തി വിശദമായ അന്വേഷണം ആരംഭിക്കുകയും, ബസ് മാനേജ്‌മെന്റുമായും ട്രേഡ് യൂണിയനുമായും െ്രെഡവര്‍മാരുമായും ചര്‍ച്ചകള്‍ നടത്തുകയും ചെയ്യും.
െ്രെഡവര്‍മാര്‍ ഇതിനെ എതിര്‍ക്കാനുള്ള കാരണം കണ്ടുപിടിച്ച് എത്രയും പെട്ടെന്ന തന്നെ പരിഹാരം നിര്‍ദ്ദേശിക്കണമെന്ന ഉത്തരവാദിത്വമാണ് സമിതി ആദ്യം ചെയ്യണ്ടത്. ഇതിനുവേണ്ടി എടുക്കേണ്ടുന്ന സമയപരിധിയിലടക്കം ശുപാര്‍ശകള്‍ നല്‍കിക്കഴിഞ്ഞു.
ഗതാഗത തൊഴില്‍ വകുപ്പുകളിലെ സെക്രട്ടറി ജനറല്‍മാര്‍, ഐസിടിയു ജനറല്‍ സെക്രട്ടറി ഡേവിഡ് ബെഗ്ഗ് ഐബിഇസി തലവന്‍ ഡാനി മകോയ് തുടങ്ങിയവരും സമിതിയില്‍ അംഗങ്ങളാണ്.
തൊഴില്‍ മേഖലയില്‍ കൊണ്ടുവന്ന ഇത്തരം പരിഷ്‌കാരങ്ങള്‍ കൂടുതല്‍ അപകടങ്ങള്‍ വിളിച്ചുവരുത്തുമെന്ന് ഗതാഗത വകുപ്പ് പറഞ്ഞു.
കമ്പനിയുടെ നീക്കങ്ങള്‍ കഴിഞ്ഞ മാസം മൂന്നു ദിവസം പണി മുടക്കുന്നതിലേക്ക് കൂടി െ്രെഡവര്‍മാരെ നയിച്ചിരുന്നു.

Scroll To Top