Tuesday December 06, 2016
Latest Updates

ഡബ്ലിന്‍ ബസ് ഇടിച്ച് പരുക്കേറ്റ യുവതി ഗുരുതരാവസ്ഥയില്‍

ഡബ്ലിന്‍ ബസ് ഇടിച്ച് പരുക്കേറ്റ യുവതി ഗുരുതരാവസ്ഥയില്‍

ബ്രേ: ഡബ്ലിന്‍ ബസ് ഇടിച്ച് പരുക്കേറ്റ യുവതി ഗുരുതരാവസ്ഥയില്‍. വിക്ലോയിലെ ബ്രേയില്‍ വച്ച ഇന്നലെ രാവിലെ 11.50 നായിരുന്നു സംഭവം. ബ്രേയിലെ കാസില്‍ സ്ട്രീറ്റില്‍ വച്ച് യുവതിയെ ഡബ്ലിന്‍ ബസ് ഇടിക്കുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ സെന്റ് വിന്‍സെന്റ്‌സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

ഷോപ്പിങ്ങിന് പോകുകയായിരുന്ന യുവതി റോഡ് മുറിച്ച് കടക്കുന്നതിനിടെ ഡബ്ലിന്‍ ബസ് ഇടിക്കുകയായിരുന്നു. വെക്‌സ്‌ഫോര്‍ഡിലും ഗാല്‍വെയിലും നടന്ന മറ്റ് രണ്ട് അപകടങ്ങളില്‍ ഒരാള്‍ മരിച്ചു. പരുക്കേറ്റ നാല് പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ രണ്ട് പേരുടെ നില ഗുരുതരമാണ്.

Scroll To Top