Thursday December 08, 2016
Latest Updates

ഡബ്ലിന്‍ ബസ്,ലുവാസ്,റയില്‍ നിരക്കുകള്‍ നവംബര്‍ ഒന്ന് മുതല്‍ വര്‍ദ്ധിപ്പിക്കും 

ഡബ്ലിന്‍ ബസ്,ലുവാസ്,റയില്‍ നിരക്കുകള്‍ നവംബര്‍ ഒന്ന് മുതല്‍ വര്‍ദ്ധിപ്പിക്കും 

ഡബ്ലിന്‍ :ബസ്സ് റെയില്‍ സര്‍വ്വീസുകള്‍ ചാര്‍ജുകള്‍ വീണ്ടും വര്‍ദ്ധിപ്പിച്ചു.നടപ്പ് വര്‍ഷം ഇത് മൂന്നാം തവണയാണ് ചാര്‍ജുകള്‍ വര്‍ദ്ധിപ്പിക്കുന്നത്.നവംബര്‍ മുതല്‍ വര്‍ദ്ധിച്ച നിരക്കിലുള്ള തുകയാണ് യാത്രക്കാരുടെ പക്കല്‍ നിന്നും ടിക്കറ്റിന് ഈടാക്കുക.ചില ടിക്കറ്റുകള്‍ക്കും വാര്‍ഷിക ടിക്കറ്റിനും ഒന്ന് മുതല്‍ 28 ശതമാനത്തോളം വര്‍ദ്ധനവാണ് ഉണ്ടാവാന്‍ പോകുന്നത്.ഡബ്ലിന്‍ ബസിന് 7 ശതമാനവും,ലുവാസിന് 6 ശതമാനവും വര്‍ദ്ധനവ് ഉണ്ടാവും.

നാഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റിയാണ് കൂടുതലാക്കിയ ചാര്‍ജുകള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് പുറത്തുവിട്ടത്. ലുവാസിനും റെയില്‍വേ ടിക്കറ്റുകള്‍ക്കും ബസ് എയ്‌റീനും ഡബ്ലിന്‍ ബസ്സിനും ചാര്‍ജുകള്‍ കൂട്ടാനാണ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്.

മാസടിക്കറ്റുകള്‍ക്കും വാര്‍ഷിക ടിക്കറ്റുകള്‍ക്കും ചില ടാക്‌സ് സേവര്‍ ടിക്കറ്റുകള്‍ക്കും ഡിസംബര്‍ ഒന്നോടുകൂടി വില വര്‍ദ്ധനവ് ഉണ്ടാവും. കേഷ് ടിക്കറ്റുകള്‍ക്കും, ലീപ് കാര്‍ഡുകള്‍ക്കും ചില പ്രീപെയ്ഡ് ടിക്കറ്റുകള്‍ക്കും വില വര്‍ധനവ് ബാധകമാവുമെന്നും തീരുമാനത്തിലുണ്ട്.

ഒന്നു മുതല്‍ മൂന്നവരെയുള്ള സോണുകളിലെ ബസ്സ് നിരക്ക് 15 സെന്റ് വര്‍ദ്ധിപ്പിച്ച് 1.80 യൂറോ എന്നത് 1.95 യൂറോ എന്ന നിരക്കിലേക്ക് ഉയരും.ലുവാസിന് 3 സോണ്‍സ് അഡല്‍ട്ട് ടിക്കറ്റിന്റെ മാസനിരക്ക് 80 യൂറോ എന്നത് 85 യൂരോയാക്കി 

ഐറിഷ് റെയിലിനും ഡാര്‍ട്ടിനും ഇന്റര്‍സിറ്റിക്കും മാസ, വാര്‍ഷിക ടിക്കറ്റ് നിരക്കുകള്‍ 9,10 ശതമാനങ്ങള്‍ വര്‍ദ്ധനവ് ഉണ്ടാകും.ബസ് എരാന്റെയും ടിക്കറ്റ് നിരക്കില്‍ വര്‍ദ്ധനവുണ്ട്.ഡബ്ലിന്‍ ബസിന്റെ വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ ചുവടെ കാണാം

bus h

Scroll To Top