Monday December 05, 2016
Latest Updates

ഡബ്ലിന്‍ ബസില്‍ നൂറു ഡ്രൈവര്‍മാരുടെ ഒഴിവ്,അപേക്ഷ ക്ഷണിച്ചു 

ഡബ്ലിന്‍ ബസില്‍ നൂറു ഡ്രൈവര്‍മാരുടെ ഒഴിവ്,അപേക്ഷ ക്ഷണിച്ചു 

ഡബ്ലിന്‍: ഡബ്ലിന്‍ ബസില്‍ നൂറു ഡ്രൈവര്‍മാരുടെ ഒഴിവ്. പുതിയ റിക്രൂട്ട്‌മെന്റില്‍ കമ്പനി 100 ഡ്രൈവര്‍മാരെ നിയമിക്കും. കഴിഞ്ഞ ഡിസംബറില്‍ ഡബ്ലിന്‍ ബസ് 70 ഡ്രൈവര്‍മാരെ ജോലിക്ക് നിയമിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും ഡ്രൈവര്‍ പോസ്റ്റിലേക്ക് കമ്പനി അപേക്ഷ ക്ഷണിച്ചത്. 2008 ന് ശേഷം ഇത് ആദ്യമായാണ് കമ്പനി ഡ്രൈവര്‍മാരെ നിയമിക്കുന്നത്. ഈ ഒഴിവുകളിലേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 30 ആണ്. 

ഡബ്ലിന്‍ ബസിന്റെ സര്‍വീസ് കൂടുതല്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതല്‍ ജീവനക്കാരെ നിയമിക്കുന്നതെന്ന് കമ്പനി വക്താവ് അറിയിച്ചു. യാത്രക്കാരുടെ ആവശ്യത്തിന് അനുസരിച്ച് ഡബ്ലിന്‍ ബസിന്റെ സര്‍വീസ് മെച്ചപ്പെടുത്താന്‍ കമ്പനി ഉദ്ദേശിക്കുന്നു. കഴിഞ്ഞ വര്‍ഷം അവസാനത്തോടെ ഡബ്ലിന്‍ ബസിലെ യാത്രക്കാരുടെ എണ്ണം 400,000 ആയി വര്‍ദ്ധിച്ചിരുന്നു. വര്‍ദ്ധിച്ച തിരക്ക് കണക്കിലെടുത്താണ് കമ്പനി കൂടുതല്‍ ഡ്രൈവര്‍മാരെ നിയമിച്ച് സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനിച്ചത്. 

അപേക്ഷകര്‍ ഗാര്‍ഡ ടെസ്റ്റ് പാസായവരും ലൈസന്‍സ് ഉള്ളവരുമായിരിക്കണം. അധികൃതര്‍ നടത്തുന്ന വൈദ്യ പരിശോധനയില്‍ പാസാകുന്ന അപേക്ഷകര്‍ക്ക് മാത്രമേ നിയമനം ലഭിക്കൂ. നിയമനം ലഭിക്കുന്നവര്‍ക്ക് ആഴ്ചയില്‍ 565.95 മുതല്‍ 769.74 യൂറോ വരെ ശമ്പളം ലഭിക്കും

Scroll To Top