Monday December 05, 2016
Latest Updates

ഡബ്ലിന്‍ ബസിന് 70 ഡബിള്‍ ഡക്കര്‍ ബസുകള്‍ കൂടി

ഡബ്ലിന്‍ ബസിന് 70 ഡബിള്‍ ഡക്കര്‍ ബസുകള്‍ കൂടി

ഡബ്ലിന്‍: ഡബ്ലിന്‍ ബസിന് 70 ഡബിള്‍ ഡക്കര്‍ ബസുകള്‍ കൂടി ലഭിക്കും. സെപ്റ്റംബര്‍ അവസാനത്തോടെ പുതിയ ഡബിള്‍ ഡക്കര്‍ ബസുകള്‍ സര്‍വീസ് തുടങ്ങുമെന്നാണ് സൂചന. ഇതോടെ പഴയ മോഡലുകള്‍ സര്‍വീസില്‍ നിന്ന് പിന്‍വലിക്കും. യൂറോപ്യന്‍ യൂണിയന്‍ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി ഗ്രീന്‍ ടെക്‌നോളജി പ്രയോജനപ്പെടുത്തിയിരിക്കുന്ന ബസുകളാണ് നിരത്തിലിറങ്ങാന്‍ പോകുന്നത്.

ഗ്രീന്‍ ടെക്‌നോളജി പ്രയോജനപ്പെടുത്തിയിരിക്കുന്ന ബസുകള്‍ക്ക് ഇന്ധന ക്ഷമത കൂടുതലും കാര്‍ബണ്‍ ഡൈഓക്‌സൈഡ് പുറംതള്ളുന്നത് കുറവുമായിരിക്കും. വാര്‍ഷിക അടിസ്ഥാനത്തില്‍ പഴയ ബസുകള്‍ മാറ്റി പുതിയവ കൊണ്ടുവരുന്ന നടപടിയുടെ ഭാഗമായാണ് 70 പുതിയ ബസുകള്‍ കൂടി നിരത്തില്‍ ഇറക്കുന്നതെന്ന് ഡബ്ലിന്‍ ബസ് വക്താവ് പറഞ്ഞു. 

നിലവില്‍ 12 വര്‍ഷം വരെ പഴക്കമുള്ള ബസുകളാണ് ഡബ്ലിന്‍ ബസിനു വേണ്ടി ഓടുന്നത്. ഇവ ഘട്ടം ഘട്ടമായി മാറ്റി വരികയാണ്. പരിസ്ഥിതി സൌഹൃദ ബസുകളാണ് നിരത്തില്‍ ഇറങ്ങാന്‍ പോകുന്നതെന്ന് ഡബ്ലിന്‍ ബസ് അധികൃതര്‍ വ്യക്തമാക്കി. പുതിയ ബസുകള്‍ സര്‍വീസ് തുടങ്ങുമ്പോള്‍ സര്‍വീസ് അവസാനിപ്പിക്കുന്ന ബസുകള്‍ ലേലം ചെയ്യാനും ഡബ്ലിന്‍ ബസ് തീരുമാനിച്ചിട്ടുണ്ട്. ഇതിനായി ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള സമയപരിധി ഇന്നലെ വൈകുന്നേരം അവസാനിച്ചു. 

Scroll To Top