Saturday December 10, 2016
Latest Updates

ഡബ്ലിന്‍ പള്ളിയില്‍ പരുമല തിരുമേനിയുടെ തിരുനാള്‍ നാളെ തുടങ്ങും

ഡബ്ലിന്‍ പള്ളിയില്‍ പരുമല തിരുമേനിയുടെ തിരുനാള്‍ നാളെ തുടങ്ങും

ഡബ്ലിന്‍: അയര്‍ലണ്ടിലെ ഡബ്ലിന്‍?സെന്റ് തോമസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ പരിശുദ്ധ പരുമല തിരുമേനിയുടെ ഓര്‍മപ്പെരുന്നാള്‍ ഒക്ടോബര്‍ 31, നവംബര്‍ 1 തീയതികളില്‍ നടത്തപ്പെടുന്നു. വികാരി ഫാ. അനീഷ് കെ. സാം ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

ഒക്ടോബര്‍ 31 വെള്ളിയാഴ്ച വൈകിട്ട് 7 മണിക്ക് സന്ധ്യാനമസ്‌ക്കാരം തുടര്‍ന്ന് ധ്യാനപ്രസംഗം.

നവംബര്‍ 1 ശനിയാഴ്ച രാവിലെ 8.30 ന് പ്രഭാത നമസ്‌ക്കാരം തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, പ്രദക്ഷിണം, ആശീര്‍വാദം, നേര്‍ച്ചവിളമ്പ് എന്നിവ നടത്തപ്പെടും. തുടര്‍ന്ന് ആദ്യഫലലേലവും ഉണ്ടായിരിക്കുന്നതാണ്. നവംബര്‍ 2 ഞായറാഴ്ച സണ്‍ഡേസ്‌കൂള്‍ കുട്ടികളുടെ കലാമത്സരങ്ങളും നടത്തപ്പെടുന്നതാണ്.

വിശദ വിവരങ്ങള്‍ക്ക്: ഫാ. അനീഷ് സാം,(Mob 0892288818)

വാര്‍ത്ത :രാജന്‍ വി 

Scroll To Top