Sunday December 04, 2016
Latest Updates

ഡബ്ലിന്‍ നഗരവും,ബി ജെ പി വിജയത്തില്‍ ആഹ്ലാദപൂര്‍വ്വം പങ്കുചേര്‍ന്നു 

ഡബ്ലിന്‍ നഗരവും,ബി ജെ പി വിജയത്തില്‍ ആഹ്ലാദപൂര്‍വ്വം പങ്കുചേര്‍ന്നു 

bjp 2ഡബ്ലിന്‍: നരേന്ദ്ര മോഡിയുടെ നേതൃത്വത്തില്‍ ബി ജെ പി സര്‍ക്കാര്‍ അധികാരമേറിയതിന്റെ ആഹ്ലാദ ലഹരിയില്‍ അയര്‍ലണ്ടും.ഡബ്ലിനില്‍ വിവിധ സ്ഥലങ്ങളിലായി ബി ജെ പി പ്രവര്‍ത്തകര്‍ ഒന്നിച്ചു ചേര്‍ന്ന് ആഹ്ലാദം പങ്കുവെച്ചു,മധുരപലഹാരം വിതരണം ചെയ്തു.ടെമ്പിള്‍ ബാറില്‍ ഒരുമിച്ച് കൂടിയ പ്രവര്‍ത്തകര്‍ അതിഥികളായി എത്തിയവര്‍ക്കായി ചായ സത്കാരവും നടത്തി 

ഉത്തരേന്ത്യക്കാരായ നഗരത്തിലെ വിദ്യാര്‍ഥികള്‍ നഗരത്തില്‍ ആഹ്ലാദ പ്രകടനവും നടത്തി.രാജ്പാല്‍ സിംഗ് രാത്തോഡിന്റെ നേതൃത്വത്തിലുള്ള സംഘം തിരഞ്ഞെടുപ്പ് കാലത്തിനു തന്നെ ബി ജെ പി യ്ക്ക് വേണ്ടി ഡബ്ലിന്‍ നഗരം കേന്ദ്രമാക്കി ഒരു യൂണിറ്റ് രൂപീകരിച്ചിരുന്നു.ഡബ്ലിനില്‍ ‘ചായ് പേ ചര്‍ച്ച ‘പ്രോഗ്രാമും ഇവര്‍ സംഘടിപ്പിച്ചിരുന്നു.

ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ബി ജെ പി അയര്‍ലണ്ട് എന്ന പേരിലുള്ള ഫേസ് ബുക്ക് പേജില്‍ ദിനംതോറും മലയാളികള്‍ അടക്കമുള്ള അംഗങ്ങള്‍ വര്‍ദ്ധിക്കുന്നതിന്റെ സന്തോഷത്തിലാ ണ് അയര്‍ലണ്ടിലെ ബി ജെ പി പ്രവര്‍ത്തകര്‍.

Scroll To Top