Friday December 09, 2016
Latest Updates

ഡബ്ലിന്‍ നഗരത്തെ നടുക്കി അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ 

ഡബ്ലിന്‍ നഗരത്തെ നടുക്കി അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ 

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തെ നടുക്കി അമേരിക്കന്‍ യുദ്ധ വിമാനങ്ങള്‍ പറന്നു.ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ട് അമേരിക്കന്‍ ഫൈറ്റര്‍ ജെറ്റ് വിമാനങ്ങളാണ് ഡബ്ലിന്റെ ആകാശത്ത് കൂടി ഭീതി വിതച്ച് പറന്നത്. ക്രോക്ക് പാര്‍ക്കില്‍ നടന്ന അമേരിക്കന്‍ ഫുട്‌ബോള്‍ മത്സരം നിരീക്ഷിക്കാനും സുരക്ഷ വിലയിരുത്തുന്നതിനും വേണ്ടിയാണ് എഫ്16 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ ഡബ്ലിന്റെ ആകാശത്ത് കൂടി പറന്നത്. എന്നാല്‍ മുന്നറിയിപ്പില്ലാതെ അപ്രതീക്ഷിതമായി ഭീകര ശബ്ദത്തോടെ വിമാനങ്ങള്‍ പറന്നത് ജനങ്ങളില്‍ ആശങ്കയ്ക്കിടയാക്കി. 

ശബ്ദം കേട്ട് ഭീതിയിലായ പലരും മൂന്നാം ലോകമഹായുദ്ധം തുടങ്ങിയോ എന്ന് പോലും സംശയം പ്രകടിപ്പിച്ചു. ട്വിറ്ററിലൂടെയാണ് ജനങ്ങള്‍ ആശങ്ക പങ്കുവച്ചത്. 

ശക്തമായ മുഴക്കത്തോടെ വീട് കുലുങ്ങിയപ്പോള്‍ ഭൂമി കുലുക്കമാണെന്ന് കരുതിയതായി മറ്റൊരു കൂട്ടര്‍ സംശയം പ്രകടിപ്പിച്ചു. ഡബ്ലിനിലെ പബ്ബുകളിലെ ജനല്‍ ചില്ലുകളും മറ്റും ശക്തമായ മുഴക്കത്തില്‍ വിറയ്ക്കുന്നതായി അനുഭവപ്പെട്ടെന്നു മറ്റൊരു കൂട്ടര്‍ ട്വിറ്ററില്‍ എഴുതി. അമേരിക്കന്‍ ഫുട്‌ബോള്‍ മത്സരത്തിന്റെ ഭാഗമായാണ് എഫ് 16 ഫൈറ്റര്‍ ജെറ്റ് വിമാനങ്ങള്‍ പറയുന്നതെന്ന് ഡബ്ലിന്‍ എയര്‍ പോര്‍ട്ടിന്റെ ട്വിറ്റര്‍ അക്കൌണ്ട് സ്ഥിരീകരിച്ചു.

Scroll To Top