Friday December 09, 2016
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന അനധികൃത റിക്ഷാകള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുന്നു

ഡബ്ലിന്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന അനധികൃത റിക്ഷാകള്‍ കണ്ടെത്തുന്നതിനുള്ള പരിശോധന തുടരുന്നു

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ അനധികൃതമായി സര്‍വീസ് നടത്തുന്ന റിക്ഷാകള്‍ കണ്ടെത്തുന്നതിനുള്ള പരിശോധനയില്‍ 75 ഓളം റിക്ഷകള്‍ നിയമവിരുദ്ധമായാണ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. നിയമവിരുദ്ധ സര്‍വീസുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്യുകയും നിരവധി പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ഗാര്‍ഡയും റവന്യുവും സോഷ്യല്‍ വെല്‍ഫെയര്‍ വകുപ്പും സംയുക്തമായാണ് പരിശോധന നടത്തിയത്. ഗ്രാഫ്റ്റന്‍ സ്ട്രീറ്റില്‍ നിന്നാണ് നിയനവിരുദ്ധ സര്‍വീസുകളില്‍ ഭൂരിപക്ഷവും കണ്ടെത്തിയത്. 

ഡബ്ലിന്‍ നഗരത്തില്‍ സര്‍വീസ് നടത്തുന്ന നല്ലൊരു ശതമാനം റിക്ഷാകളും ആരാണ് നടത്തിപ്പുകാര്‍, ആരാണ് ഓടിക്കുന്നത് തുടങ്ങിയ വിവരങ്ങള്‍ അധികൃതര്‍ക്ക് അജ്ഞാതമാണ്. കൂടാതെ ഈ റിക്ഷകള്‍ ലഭിക്കുന്ന വരുമാനത്തിന് അനുസൃതമായി നികുതി നല്കുന്നില്ലെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഈ പശ്ചാത്തലത്തിലാണ് അധികൃതര്‍ പരിശോധന കര്‍ശനമാക്കിയത്. അനധികൃത സര്‍വീസ് നടത്തിയതിന് അറസ്റ്റിലായ ഒരാളെ ശനിയാഴ്ച ഡബ്ലിന്‍ കോടതിയില്‍ ഹാജരാക്കി. ഇയാള്‍ കുടിയേറ്റ നിയമം ലഭിച്ചതിനാണ് അറസ്റ്റിലായത്. 

വരും ദിവസങ്ങളിലും പരിശോധന തുടരും. അനധികൃത സര്‍വീസുകള്‍ നിയന്ത്രിക്കാന്‍ റിക്ഷാ സര്‍വീസുകളില്‍ നിയന്ത്രണം ആവശ്യമാണെന്ന് ഡബ്ലിന്‍ കൌണ്‍സില്‍ അഭിപ്രായപ്പെട്ടു. റിക്ഷാ സര്‍വീസുകള്‍ കൃത്യമായ നികുതി അടയ്‌ക്കെന്ദത്തിനു അവയുടെ രജിസ്‌ട്രേഷന്‍ ആവശ്യമാണെന്ന് റവന്യു വകുപ്പും പ്രതികരിച്ചു. റിക്ഷകളില്‍ പ്രവര്‍ത്തിക്കുന്ന ജീവനക്കാരെക്കുറിച്ച് കൃത്യമായ റെക്കോഡ് സൂക്ഷിക്കുന്നതും നല്ലതാണ്. 

Scroll To Top