Thursday December 08, 2016
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ ജനസംഖ്യ കുതിച്ചുയരുന്നു:അടുത്ത 20 വര്‍ഷങ്ങള്‍ കൊണ്ട് 400,000 കൂടിയേക്കുമെന്ന് പഠനം

ഡബ്ലിന്‍ നഗരത്തില്‍ ജനസംഖ്യ കുതിച്ചുയരുന്നു:അടുത്ത 20 വര്‍ഷങ്ങള്‍ കൊണ്ട് 400,000 കൂടിയേക്കുമെന്ന് പഠനം

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തിലെ ജനസംഖ്യാനിരക്ക് അടുത്ത 20വര്‍ഷങ്ങള്‍ക്കുള്ളില്‍
നാലുലക്ഷം പേരുടെ വര്‍ദ്ധനവ് ഉണ്ടാവുമെന്ന് പഠനം. 2031 ആവുമ്പോഴേക്കും ജനസംഖ്യ ഉയര്‍ന്ന് 400,000 കവിയുന്ന നിലയിലേക്കെത്തിച്ചേരുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് വിഭാഗമാണ് ഇപ്പോള്‍ കണക്കുകള്‍ പുറത്തുവിട്ടിരിക്കുന്നത്.
കഴിഞ്ഞ സെന്‌സസ് പ്രകാരം കൌണ്ടി ഡബ്ലിനില്‍ 1,273,069 പേരും ഗ്രേറ്റര്‍ ഡബ്ലിന്‍ പ്രദേശത്തു 1,804,156 പേരുമാണ് ഇപ്പോഴുള്ളത്
എന്നാല്‍ ഇതൊരു ഭാവി പ്രവചനമായി കരുതേണ്ടതില്ലെന്ന് സെന്‍ട്രല്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് അധികൃതര്‍ പറയുന്നുമുണ്ട്. 2016 മുതല്‍ 2031 വരെയുള്ള ജനസംഖ്യ വര്‍ദ്ധനവ് കണക്കിലെടുത്തു നടത്തിയ പഠനങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ വിശകലനത്തിലാണ് ഇപ്പോള്‍ ഇത്തരത്തില്‍ ജനസംഖ്യ കണക്കാക്കിയത്.
2011ലെ സെന്‍സസ് വിവരങ്ങള്‍ പ്രകാരം ഡബ്ലിനിലെ ജനസംഖ്യവര്‍ദ്ധനവ് മാത്രം 96,000ത്തില്‍ നിന്നും 286,000 ആയി ഉയരുമെന്നും മിഡ്ഈസ്റ്റിലെ ജനസംഖ്യവര്‍ദ്ധനവ് 78,000ത്തില്‍ നിന്നും 144,000ആയി ഉയരുമെന്നുമാണ് ഇപ്പോള്‍ കണക്കുകൂട്ടുന്നത്.
എം2എഫ്2 ട്രഡീഷണല്‍ മോഡല്‍ പ്രകാരമുള്ള കണക്കുകളാണ് ഇവിടെ കാണിച്ചിരിക്കുന്നത്. ഇവ അനുസരിച്ച് മറ്റു പ്രദേശങ്ങളിലെ ജനസംഖ്യ ആളുകള്‍ പ്രവാസികളായി കുടിയേറിപ്പോകുന്നതിലൂടെ കുറവു വരുമെന്നും പറയുന്നു. ആകെ 613,000 ജനങ്ങളുടെ വര്‍ദ്ധനവാണ് ഇപ്പോള്‍ കണക്കാക്കിയിരിക്കുന്നത്.
ആയുസ്സില്‍ അഞ്ചുവര്‍ഷത്തെ വര്‍ദ്ധനവും 2031ന്നോടെ ഉണ്ടാവുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നുണ്ട്. അതായത്, 2031ല്‍ പുരുഷന്‍മാരുടെ ശരാശരി വയസ്സ് 83.0വും സ്ത്രീകളുടേത് 86.6റും ആയിരിക്കും.
65ല്‍ കൂടുതല്‍ പ്രായമുള്ളവരുടെ നിരക്കു നൂറുശതമാനമായാണ് കാണിക്കുന്നത്. മിഡ് ഈസ്റ്റില്‍ ഇത് 136.5 ശതമാനമായും മിഡ്‌ലാന്‍ഡില്‍ 95.1ശതമാനമായുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
15മുതല്‍ 24വരെ പ്രായമുള്ളവരുടെ നിരക്ക് മിഡ് ഈസ്റ്റ് മേഖലയില്‍ 52ശതമാനമെന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്.

Scroll To Top