Thursday December 08, 2016
Latest Updates

ഡബ്ലിന്‍ നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് മയക്കുമരുന്ന് അടിമകള്‍ കാരണമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍ നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് മയക്കുമരുന്ന് അടിമകള്‍ കാരണമെന്ന് റിപ്പോര്‍ട്ട്

ഡബ്ലിന്‍: ഡബ്ലിന്‍ നഗരത്തില്‍ കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുന്നത് മയക്കുമരുന്ന് അടിമകള്‍ കാരണമെന്ന് റിപ്പോര്‍ട്ട്. ഡബ്ലിന്‍ നഗരത്തില്‍ പരസ്യമായ മയകുമാരുന്നു ഉപയോഗം വ്യാപകമായിട്ട് മാസങ്ങളായി. ഇതിനു ആനുപാതികമായി കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യം പരിഗണിച്ച് മയക്കുമരുന്ന് തേടി വരുന്നവര്‍ക്കെതിരെയും പരസ്യമായി മയക്കുമരുന്ന് ഉപയോഗിക്കുന്നവര്‍ക്കെതിരെയും നടപടി സ്വീകരിക്കണമെന്ന് ഡബ്ലിനിലെ സ്ഥാപന ഉടമകള്‍ ആവശ്യപ്പെട്ടിരുന്നു.

എന്നാല്‍ മയക്കുമരുന്ന് മാഫിയക്കെതിരായ നടപടി വൈകുന്തോറും ഡബ്ലിനെ കുറ്റകൃത്യങ്ങളും വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണെന്ന് സ്ഥാപന ഉടമകള്‍ പറഞ്ഞു. മയക്കുമരുന്ന് ഉപയോഗം കൂടുന്നതിനാല്‍ ദിവസേന ഒരു മോഷണമെങ്കിലും അയര്‍ലണ്ടില്‍
റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ടെന്ന് പ്രദേശത്തെ സ്ഥാപന ഉടമകള്‍ പറഞ്ഞു. എന്നാല്‍ അധികൃതര്‍ ഒരു നടപടിയും സ്വീകരിക്കുന്നില്ല. ഡബ്ലിനിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളായ ഡബ്ലിന്‍ കാസില്‍, ക്രൈസ്റ്റ് ചര്‍ച്ച്, ഗിന്നസ് സ്റ്റോര്‍ ഹൌസ് തുടങ്ങി എല്ലായിടത്തും മയക്കുമരുന്ന് മാഫിയയുടെ അഴിഞാട്ടമാണ് നടക്കുന്നത്.

ഡബ്ലിനില്‍ തുടങ്ങിയ മെതഡോണ്‍ ഡിസ്‌പെന്‍സറികളാണ് മയക്കുമരുന്ന് ഉപയോഗം വര്‍ദ്ധിക്കാനുള്ള ഒരു പ്രധാന കാരണം. ദിവസവും ആയിരക്കണക്കിന് പേരാണ് മെതഡോണ്‍ ഡിസ്‌പെന്‍സറികള്‍ തേടി വരുന്നത്. എച്ച്എസ്ഇ കുറഞ്ഞത് 15,000 പേര്‍ക്കെങ്കിലും മെതഡോണ്‍ പ്രിസ്‌ക്രിപ്ഷന്‍ നല്‍കിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് മയക്കുമരുന്ന് ഉപയോഗം കുറയ്ക്കാന്‍
പര്യാപ്തമായിട്ടില്ല.

Scroll To Top